ഊർജ സ്രോതസുകൾക്ക് നേരെ നടക്കുന്ന ആക്രമണത്തിൽ കടുത്ത ആശങ്ക അറിയിച്ച് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്. ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകള്‍ക്ക് സുരക്ഷിത പാത ഒരുക്കേണ്ടത് അനിവാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡൻറ് മസൂദ് പെസഷ്കിയനോട് പറഞ്ഞു.
ഈദ്, നവറൂസ് ആശംസകളും മോദി നേര്‍ന്നു. പശ്ചിമേഷ്യയിൽ ഉത്സവകാലത്തെ സമാധാനം തിരിച്ചുവരട്ടെയെന്നും മോദി പറഞ്ഞു. ഊര്‍ജ രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരായ ആക്രമണത്തെ അപലപിക്കുന്നതായും മോദി പെസഷ്കിയാനോട് പറഞ്ഞു.
യുദ്ധം തുടങ്ങിയശേഷം ഇത് രണ്ടാം തവണയാണ് മോദി ഇറാൻ പ്രസിഡൻറിനെ വിളിക്കുന്നത്. അതേസമയം, എല്ലാ ഇന്ത്യൻ കപ്പലുകൾക്കും നാവിക സേനയുടെ സംരക്ഷണം ഉറപ്പാക്കാനുള്ള പദ്ധതി കേന്ദ്ര മന്ത്രിസഭ പരിഗണിച്ചേക്കും. വാണിജ്യ ആവശ്യങ്ങൾക്ക് സംസ്ഥാനങ്ങൾക്കുള്ള എൽപിജി ക്വാട്ട നിബന്ധനയോടെ 20 ശതമാനം കൂടി കൂട്ടി.