Saturday, March 21, 2026 Last Updated 11 Min 56 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 21 Mar 2026 06.25 PM

‘പവർകട്ടില്ലാത്ത പത്ത് വർഷങ്ങൾ’; വൈദ്യുതി ബില്ലിലും LDF സർക്കാർ പ്രചരണം

kseb
photo - facebook

കൊല്ലം : വൈദ്യുതി ബില്ലിലും എല്‍ഡിഎഫ് സർക്കാരിന്റെ്‌ പ്രചരണം. മീറ്റർ റീഡർമാർ വീടുകളിൽ നൽകിയ ബില്ലിൽ സർക്കാരിന്റെ്‌പരസ്യം. പവർകട്ടില്ലാത്ത പത്ത് വർഷങ്ങൾ എന്ന വാചകമാണ് ബില്ലിലുളളത്. കൊല്ലം ജില്ലയിൽ ഇന്ന് നൽകിയ ബില്ലുകളിലാണ് പരസ്യമുളളത്.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നശേഷം ഇത്തരം പരസ്യങ്ങൾ പാടില്ലെന്നാണ് ചട്ടം. മുൻകാലങ്ങളിൽ ശുചിത്വ സന്ദേശമായിരുന്നു വൈദ്യുതി ബില്ലിൽ ഉണ്ടായിരുന്നത്. കേരളം, തമിഴ്നാട്, ബംഗാൾ, അസം സംസ്ഥാനങ്ങളിലെയും പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തിലെയും നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽവന്നു.

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ തന്നെ രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനാർഥികൾക്കും ബാധകമാകുന്ന ഈ ചട്ടങ്ങൾ തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുന്നത് വരെ കർശനമായി പാലിക്കേണ്ടതാണ്. രാഷ്ട്രീയ പാർട്ടികളുമായി കൂടിയാലോചിച്ചാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

Ads by Google
Saturday 21 Mar 2026 06.25 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google