Saturday, March 21, 2026 Last Updated 0 Min 2 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 21 Mar 2026 05.34 PM

സിഎസ്ഐ ദക്ഷിണ കേരള മഹാഇടവകയ്ക്ക് പുതിയ ഇടയൻ; റവ.പ്രിൻസ്റ്റൺ ബെൻ പുതിയ ബിഷപ്പ്

ചെന്നൈയിൽ സിഎസ്ഐ സിനഡ് ഓഫീസിലായിരുന്നു പ്രഖ്യാപനം.
csi,dicoses

സിഎസ്ഐ ദക്ഷിണ കേരള മഹാഇടവകയ്ക്ക് പുതിയ ഇടയൻ. റവ.പ്രിൻസ്റ്റൺ ബെൻ ബിഷപ്പ് ആകും. ചെന്നൈയിൽ സിഎസ്ഐ സിനഡ് ഓഫീസിലായിരുന്നു പ്രഖ്യാപനം. നാല് വൈദികരുടെ പാനലിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. മൂന്ന് പേരാണ് അഭിമുഖത്തിന് എത്തിയത്.

റവ.പ്രിൻസ്റ്റൺ ബെൻ നിലവിൽ മഹാഇടവക വൈസ് ചെയർമാൻ ആണ്. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയാണ്. അയോഗ്യനാക്കപെട്ട ധർമരാജ്‌ റസാലത്തിന് ശേഷം മഹാഇടവകയുടെ ആദ്യ ബിഷപ്പാണ് റവ.പ്രിൻസ്റ്റൺ ബെൻ. 2024 സെപ്റ്റംബർ മുതൽ മഹാഇടവകയ്ക്ക് ബിഷപ്പ് ഉണ്ടായിരുന്നില്ല. സ്ഥാനാരോഹണം നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരം സിഎസ്ഐ എംഎം കത്തീഡ്രലിൽ നടക്കും.

Ads by Google
Saturday 21 Mar 2026 05.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google