Thursday, March 19, 2026 Last Updated 0 Min 6 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 19 Mar 2026 05.23 PM

പുനലൂർ സീറ്റ് തര്‍ക്കം ; മുസ്ലിം ലീഗിന് നൽകിയാൽ കോൺഗ്രസ് വിമതൻ മത്സരിക്കും; നെൽസൺ സെബാസ്റ്റ്യനെ സ്ഥാനാർഥിയായേക്കും

uploads/news/2026/03/831107/4.gif
photo; representative image

കൊല്ലം: പുനലൂർ നിയമസഭാ സീറ്റ് വീണ്ടും മുസ്ലിം ലീഗിന് വിട്ടുനൽകാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് മണ്ഡലത്തിൽ റിബൽ സ്ഥാനാർത്ഥിയെ നിർത്താൻ കോൺഗ്രസ് പ്രാദേശിക നേതൃത്വം തീരുമാനിച്ചു. ഡി സി സി ട്രഷററും യു ഡി എഫ് പുനലൂർ നിയോജകമണ്ഡലം ചെയർമാനുമായ നെൽസൺ സെബാസ്റ്റ്യനെയാണ് റിബൽ സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരിക്കുന്നത്.

നിലവിൽ പുനലൂർ നഗരസഭ കൗൺസിലറായ നെൽസൺ സെബാസ്റ്റ്യൻ മത്സരരംഗത്തിറങ്ങുന്നതോടെ മണ്ഡലത്തിൽ യു ഡി എഫ് സംവിധാനത്തിനുള്ളിൽ ഭിന്നത രൂക്ഷമാകും. സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന പ്രവർത്തകരുടെ ആവശ്യം അവഗണിച്ചാൽ ശക്തമായ മത്സരവുമായി മുന്നോട്ട് പോകാനാണ് വിമത വിഭാഗത്തിന്റെ നീക്കം. നിലവിലെ ധാരണയനുസരിച്ച് ലീഗിനാണ് സീറ്റ് നൽകിയിരിക്കുന്നത്. ലീഗ് സ്ഥാനാർഥികൾ തുടർച്ചയായി തോൽക്കുന്നതുകൊണ്ടാണ് വിജയ സാധ്യത പരിഗണിച്ച് പുനലൂർ ഏറ്റെടുക്കണമെന്ന ആവശ്യം കോൺഗ്രസിനുള്ളിൽ ശക്തമായത്.

Ads by Google
Thursday 19 Mar 2026 05.23 PM
YOU MAY BE INTERESTED
Ads by Google
Ads by Google