Thursday, March 19, 2026 Last Updated 11 Min 35 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 19 Mar 2026 05.21 PM

വ്യാജവാര്‍ത്ത ചമച്ച ഓണ്‍ ലൈന്‍ പോര്‍ട്ടലിനെതിരേ പരാതി

uploads/news/2026/03/831105/Fake-News.jpg

കോഴിക്കോട്: വ്യാജവാര്‍ത്ത ചമച്ച ഓണ്‍ലൈന്‍ മീഡിയായ്‌ക്കെതിരേ അഞ്ചു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതി. കുണ്ടുതോട് എസ്റ്റേറ്റില്‍ നിന്നും മരങ്ങള്‍ മുറിച്ചുകടത്തിയെന്ന അടിസ്ഥാനരഹിതമായ ആരോപണവുമായി വ്യാജ വാര്‍ത്ത സൃഷ്ടിച്ച സി. മീഡിയ ഓണ്‍ലൈന്‍ പോര്‍ട്ടലിനെതിരേ നിലമ്പൂർ സ്വദേശി കെ.റ്റി. ദേവസ്യായാണ് അഡ്വ കുട്ടികൃഷ്ണന്‍ മുഖേന നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്.

ഇതിന് പുറമേ സൈബര്‍ വിഭാഗം പോലീസ് മേധാവി ഹെഡ് ക്വര്‍ട്ടേഴ്‌സ് എ.ഡി.ജി.പി. എസ് ശ്രീജിത്തിനും പരാതി നല്‍കിയിട്ടുണ്ട്. പൊതുസമൂഹത്തില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതിനും അവേഹളിക്കുന്നതിനും വേണ്ടി ഓണ്‍ലൈന്‍ മീഡിയ വ്യാജവാര്‍ത്ത ചമയ്ക്കുകയായിരുന്നുവെന്ന് പരാതിയില്‍ ചുണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിനു മുമ്പും ഈ ഓണ്‍ലൈന്‍ മീഡിയ വ്യക്തികളെ ആക്ഷേപിച്ച് വാര്‍ത്തകള്‍ ചമയ്ക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു.ഇതേപ്പറ്റിയും അന്വേഷണം നടത്തണമെന്നാണ് ആവശ്യം.

Ads by Google
Thursday 19 Mar 2026 05.21 PM
YOU MAY BE INTERESTED
Ads by Google
Ads by Google