Thursday, March 19, 2026 Last Updated 3 Min 29 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 19 Mar 2026 05.22 PM

64 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 55 കാരൻ പിടിയിൽ

കൊല്ലം മയ്യനാട് വലിയവിളനഗർ രാജേഷ് ഭവനിൽ 55 കാരനായ ആർ രാജു എന്ന രാജുവാണ് പിടിയിലായത്.
rape Case

പട്ടാപ്പകല്‍ 64 കാരിയെ ലൈംഗികമായ് പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസി പിടിയിൽ. കൊല്ലം മയ്യനാട് വലിയവിളനഗർ രാജേഷ് ഭവനിൽ 55 കാരനായ ആർ രാജു എന്ന രാജുവാണ് പിടിയിലായത്.

കഴിഞ്ഞ ദിവസം ഉച്ചയോടെ 64കാരി വീട്ടിൽ തനിച്ചാണെന്ന് മനസ്സിലാക്കിയ രാജു വീട്ടിലെത്തി ഇവരെ ആക്രമിക്കുകയായിരുന്നു. നിലവിളികേട്ട് മകന്റെ ഭാര്യ ഓടിയെത്തിയപ്പോഴേക്കും രാജു ഓടി രക്ഷപെട്ടു.

ഇരവിപുരം പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് രാജുവിന്റെ വീട്ടിലെത്തി കസ്റ്റഡിയിൽ എടുത്തു. ആക്രമണത്തിൽ പരിക്കേറ്റ 64കാരി കൊല്ലം ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Ads by Google
Thursday 19 Mar 2026 05.22 PM
YOU MAY BE INTERESTED
Ads by Google
Ads by Google