Thursday, March 19, 2026 Last Updated 0 Min 50 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 19 Mar 2026 12.40 PM

23 വര്‍ഷങ്ങള്‍.. ആയിരക്കണക്കിന് ഓര്‍മകള്‍..അന്നും ഇന്നും; പോസ്റ്റുമായി നടി ദീപ നായര്‍

deepa-nair-
photo-www.instagram.com/musingsbydeepanayar/

കുഞ്ചാക്കോ ബോബന്‍ നയകനായ പ്രിയം എന്ന ഒരൊറ്റ സിനിമയിലൂടെ ശ്രദ്ധേയയായ നടിയാണ് ദീപ നായര്‍. സിനിമയും ചിത്രത്തിലെ പാട്ടുകളും കഥാപാത്രങ്ങളും എല്ലാം പ്രേക്ഷകര്‍ക്ക് ഇന്നും പ്രിയപ്പെട്ടതാണ്. അതുകൊണ്ട് തന്നെ അഭിനയത്തില്‍ സജീവമല്ലാതിരുന്നിട്ടും ദീപയ്ക്ക് ഇന്നും പ്രേക്ഷകരുടെ മനസില്‍ ഇടമുണ്ട്. വര്‍ഷങ്ങളായി സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന താരം ഇപ്പോള്‍ കുടുംബത്തോടൊപ്പം മെല്‍ബണിലാണ് താമസം.

സോഷ്യല്‍മീഡിയ വഴി അടുത്തിടെ മുതലാണ് തന്റെ ആരാധകരുമായി സംവിദിക്കാനും വിശേഷങ്ങള്‍ പങ്കിടാനുമെല്ലാം നടി തുടങ്ങിയത്. ഇപ്പോഴിതാ ദീപ പങ്കുവെച്ച പുതിയ പോസ്റ്റാണ് ശ്രദ്ധനേടുന്നത്. ഭര്‍ത്താവ് രാജീവിനൊപ്പമുളള നിരവധി ചിത്രങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുളള വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ദീപ-രാജീവ് അന്നും ഇന്നും എന്നാണ് വീഡിയോയ്ക്കൊപ്പം ദീപ കുറിച്ചിരിക്കുന്നത്.

‘ദീപ-രാജീവ്.. 23 വര്‍ഷങ്ങള്‍.. ആയിരക്കണക്കിന് ഓര്‍മകള്‍. അന്നും ഇന്നും.. ട്രെന്‍ഡിനെ പിന്തുടര്‍ന്ന്.. എന്റെ ഭര്‍ത്താവിനൊപ്പം. ഞങ്ങള്‍ 23 വര്‍ഷത്തിലേറെയായി ഒരുമിച്ചാണ്. അന്ന് മുതല്‍ ഇന്നുവരെ ഞങ്ങള്‍ വളര്‍ന്നു. മാറ്റങ്ങള്‍ കണ്ടു. ഞങ്ങള്‍ക്ക് ഇഷ്ടമായ ഒരു ജീവിതം ഒരുമിച്ച് പടുത്തുയര്‍ത്തി. എല്ലായ്‌പ്പോഴും അത് പൂര്‍ണ്ണമായിരുന്നില്ല. പക്ഷേ എല്ലായ്‌പ്പോഴും അത് ഞങ്ങള്‍ ആയിരുന്നു.

ഇപ്പോഴെങ്കിലും കപ്പിൾ​ ​ഗോൾസ് എന്ന വിശേഷണം നമുക്ക് അർഹമായിട്ടുണ്ട്... അല്ലേ? ’എന്നാണ് ​ദീപ കുറിച്ചത്. ഒപ്പം വിവാഹ​ സമയം മുതൽ ഇപ്പോൾ വരെയുള്ള ഫോട്ടോകളും ദീപ പങ്കുവെച്ചു. ഫോട്ടകൾ കണ്ട് ദീപയ്ക്ക് അന്നും ഇന്നും ഒരു മാറ്റവും തോന്നുന്നില്ലെന്നും അതേ സൗന്ദര്യവും ചുറുചുറുക്കുമാണെന്നാണ് ഏറെയും പേർ കുറിച്ചത്. സൂപ്പർ ചേച്ചി... പ്രിയം മൂവി മനസിൽ പതിഞ്ഞുപോയ ഒന്നാണ്.

ആശംസകൾ, ഒരു മാറ്റവും ഇല്ലല്ലോ, ഒരു സിനിമ മാത്രമേ ഉള്ളു എങ്കിലും അന്നും ഇന്നും ചേച്ചിയുടെ ചങ്ക് ഫാനാണ്, ഞാൻ ഒന്നും പറയുന്നില്ല..... പറഞ്ഞിട്ട് കണ്ണ് വെച്ച് എന്ന് പറഞ്ഞാലോ എന്നിങ്ങനെയായിരുന്നു കമന്റുകൾ. ദീപയുടെ ഭർത്താവ് രാജീവ് നരയൊന്നും മറക്കാതെയാണ് ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടത്. അതുകൊണ്ട് ചിലർ ഒപ്പമുള്ളത് അച്ഛനാണോയെന്ന് കമന്റിലൂടെ ചോദിച്ചു.അതിനും ദീപ മറുപടി നൽകി.

സാഡ് ഭാവമുള്ള ഇമോജിയാണ് ദീപ മറുപടിയായി നൽകിയത്. ആദ്യത്തെ കാഴ്ചയിൽ അങ്ങനെ തോന്നിയെന്നും വേദനിപ്പിക്കാൻ വേണ്ടി ചോദിച്ചതല്ലെന്നും കമന്റിട്ടയാൾ സോറി പറഞ്ഞുകൊണ്ട് കുറിച്ചു. ഇനി ഓഫറുകൾ വന്നാൽ സിനിമയിലേക്ക് തിരിച്ച് വരുമോയെന്ന് ആരാധകർ ചോദിച്ചപ്പോൾ അവസരം എന്താണെന്നതിനെ ആശ്രയിച്ചിരിക്കും തീരുമാനം എന്നായിരുന്നു ദീപയുടെ മറുപടി. 2002ൽ ആയിരുന്നു ദീപയുടെയും രാജീവിന്റെയും വിവാഹം. രണ്ട് മക്കളാണ് ദീപയ്ക്കും രാജീവിനുമുള്ളത്.

Ads by Google
Thursday 19 Mar 2026 12.40 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google