മഞ്ചേശ്വരം: മഞ്ചേശ്വരം പിടിക്കുമെന്ന ആത്മവിശ്വാസത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയിരിക്കുന്ന ബിജെപി. മുന്‍ സംസ്ഥാന അധ്യക്ഷന്‍ ശ്രീ കെ സുരേന്ദ്രന്റെ പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ട് തൃശൂര്‍ എംപിയും സിനിമാതാരവുമായ കേന്ദ്രമന്ത്രി ശ്രീ സുരേഷ് ഗോപി.
മഞ്ചേശ്വരത്ത് ചുവരെഴുതിക്കൊണ്ടാണ് സുരേന്ദ്രന്റെ പ്രചരണങ്ങള്‍ക്ക് സുരേഷ്‌ഗോപി തുടക്കമിട്ടിരിക്കുന്നത്.
രാവിലെ കുമ്പള ശ്രീകൃഷ്ണക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം സുരേഷ് ഗോപിയേയും സുരേന്ദ്രനെയും മുദ്രാവാക്യം വിളിച്ച് പ്രകടനമായാണ് പ്രവര്‍ത്തകര്‍ ടെമ്പിള്‍ റോഡിലേക്ക് സ്വീകരിച്ചത്. കുമ്പള ടെമ്പിള്‍ റോഡിലായിരുന്നു കേന്ദ്രമന്ത്രി ചുവരെഴുതിയത്. മഞ്ചേശ്വരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ കെ സുരേന്ദ്രനൊപ്പം ജില്ലാ അധ്യക്ഷ ശ്രീമതി അശ്വനി എം എല്‍, കോഴിക്കോട് മേഖല വൈസ് പ്രസിഡന്റ് വിജയ് കുമാര്‍ റായ്, മണ്ഡലം പ്രസിഡന്റ് സുനില്‍ അനന്തപുരം, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി രവീന്ദ്രന്‍, സുരേഷ് കുമാര്‍ ഷെട്ടി തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു. ഇത്തവണ മഞ്ചേശ്വരത്ത് വികസനത്തിന്റെ രാഷ്ട്രീയം വിജയിക്കുമെന്നും ഇടതു- വലതു മുന്നണികളുടെ വികസന വിരുദ്ധതയ്ക്കും പ്രീണന രാഷ്ട്രീയത്തിനും എതിരെ മഞ്ചേശ്വരം വിധിയെഴുതുമെന്നുമാണ് ബിജെപിയുടെ പ്രതീക്ഷ.
സിപിഎമ്മില്‍ ചരിത്രത്തില്‍ ഇല്ലാത്തവിധം വിമതശല്യം ഉയര്‍ന്നു കഴിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ നിര്‍ണായക ശക്തിയായി മാറും. യുഡിഎഫിനോ എല്‍ഡിഎഫിനോ ഭൂരിപക്ഷം കിട്ടില്ലെന്നുറപ്പാണ്. വലിയ രാഷ്ടീയമാറ്റത്തിനാണ് കേരളം കാത്തിരിക്കുന്നതെന്നും പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ പോലും സാധിക്കാത്ത സാഹചര്യമാണെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു.