പിതാവ് കൃഷ്ണരാജ് റായിയുടെ ചരമവാര്‍ഷികദിനത്തില്‍ വൈകാരിക കുറിപ്പ് പങ്കുവെച്ച് ബോളിവുഡ് നടി ഐശ്വര്യ റായ് ബച്ചന്‍. പിതാവിനെ ഒരുപാട് സ്‌നേഹിക്കുന്നു എന്നാണ് താരം കുറിച്ചത്. മാല ചാര്‍ത്തിയ മുത്തച്ഛന്റെ ഫോട്ടോയോട് ചേര്‍ന്നു നില്‍ക്കുന്ന മകള്‍ ആരാധ്യയുടെ ചിത്രവും ഐശ്വര്യ പങ്കുവെച്ചിട്ടുണ്ട്. വെളുത്ത പരമ്പരാഗത വസ്ത്രം ധരിച്ച് പിതാവിന്റെ ഫോട്ടോയ്ക്ക് മുന്നില്‍ കൈകള്‍കൂപ്പി നില്‍ക്കുന്ന ഐശ്വര്യയെയും ചിത്രങ്ങളില്‍ കാണാം.
‘നിങ്ങളെ എന്നന്നേക്കുമായി സ്‌നേഹിക്കുന്നു ഡാഡി-അജ്ജാ. പ്രാര്‍ഥനകളും സ്‌നേഹവും, എപ്പോഴും നിങ്ങളുടെ അനുഗ്രഹങ്ങള്‍ക്ക് നന്ദി ’എന്നാണ് ഐശ്വര്യ കുറിച്ചത്.
ക്യാന്‍സറുമായുളള വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ 2017 മാര്‍ച്ച് 18 നാണ് ഐശ്വര്യയുടെ പിതാവ് കൃഷ്ണരാജ് റായ് അന്തരിച്ചത്. തന്റെ പിതാവിനോട് എത്രമാത്രം അടുപ്പത്തിലായിരുന്നുവെന്ന് ഐശ്വര്യ തന്റെ മുന്‍ അഭിമുഖങ്ങളില്‍ തുറന്നു പറഞ്ഞിട്ടുണ്ട്.
അതേസമയം അതേസമയം മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വന്‍ 2 എന്ന ചിത്രത്തിലാണ് ഐശ്വര്യ അവസാനമായി പ്രത്യക്ഷപ്പെട്ടത്.