Wednesday, March 18, 2026 Last Updated 7 Min 58 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 18 Mar 2026 11.12 AM

‘എന്തൊക്കെ കഴിവുകളാ’; ഡ്രംസ് വായിച്ച് ഭാവന: രസകരമായ കമന്റുകളുമായി ആരാധകര്‍

bhavana
photo-www.instagram.com/bhavzmenon

ഡ്രം സെറ്റ് വായിക്കുന്ന വീഡിയോയും ചിത്രങ്ങളും പങ്കുവെച്ച് നടി ഭാവന. ‘നിങ്ങളെന്തെങ്കിലും വളരെ മോശമാകുമ്പോള്‍ ഇങ്ങനെയിരിക്കും’ എന്ന അടിക്കുറിപ്പോടെയാണ് ഭാവന പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ചിത്രം പകര്‍ത്തിയ ആള്‍ക്ക് നന്ദിയും താരം അറിയിച്ചിട്ടുണ്ട്.

ഡ്രം സെറ്റിറ് മുന്നിലിരുന്ന് അത് വായിക്കാന്‍ ശ്രമിക്കുന്ന ഭാവനയെ വീഡിയോയില്‍ കാണാം. നിരവധി മനോഹരമായ ചിത്രങ്ങളും താരം ഇതിനോടൊപ്പം പങ്കുവെച്ചു. സെലിബ്രിറ്റികളടക്കം നിരവധിപ്പേരാണ് വീഡിയോയ്ക്ക് ലൈക്കും കമന്റും ചെയ്തിരിക്കുന്നത്.

രസകരമായ കമന്റുകളാണ് ആരാധകര്‍ പോസ്റ്റിന് താഴെ കുറിക്കുന്നത്. എന്തൊക്കെ കഴിവുകളാ, കൊളളാലോ കളി, കോണ്‍ഫിഡന്‍സ് കണ്ടാല്‍ ശിവമണി മാറി നില്‍ക്കും എന്നിങ്ങനെ പോകുന്നു ആരാധക കമന്റുകള്‍.

അതേസമയം അനോമി എന്ന ചിത്രത്തിലാണ് ഭാവന അവസാനമായി പ്രത്യക്ഷപ്പെട്ടത്. മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. സമൂഹമാധ്യമങ്ങളില്‍ സജീവമായ ഭാവനയുടെ പോസ്റ്റുകള്‍ക്കും ആരാധകര്‍ ഏറെയാണ്.

Ads by Google
Wednesday 18 Mar 2026 11.12 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google