Wednesday, March 18, 2026 Last Updated 9 Min 18 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 18 Mar 2026 12.50 PM

' ധുരന്ധര്‍ 2 ഇന്ത്യന്‍ സിനിമയുടെ ഭാവി തീരുമാനിക്കും' ; ആരാധകരെ ആവേശത്തിലാക്കി രണ്‍വീര്‍ സിങിന്റെ വാക്കുകള്‍

the, indian

രണ്‍വീര്‍ സിങിനെ നായകനാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്ത ചിത്രമാണ് ' ധുരന്ധര്‍'. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗം ' ധുരന്ധര്‍: ദി റിവഞ്ച്' നാളെ തിയേറ്ററുകളിലെത്തും.

കഴിഞ്ഞ ദിവസം മുംബൈയില്‍ വെച്ച് ചിത്രത്തിന്റെ ഗംഭീരമായ മ്യൂസിക് ലോഞ്ച് ചടങ്ങും നടന്നു. ചടങ്ങില്‍ വെച്ച് ധുരന്ധര്‍ 2 സിനിമയെക്കുറിച്ച് രണ്‍വീര്‍ സിങ് പറഞ്ഞ കാര്യങ്ങളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. സിനിമയുടെ ആദ്യ ഭാഗത്തിന് ലഭിച്ച വന്‍ വിജയവും പ്രേക്ഷകരുടെ പിന്തുണയും തന്നെ അത്ഭുതപ്പെടുത്തിയെന്നും, ആ സ്‌നേഹം ഇപ്പോഴും താന്‍ ഉള്‍ക്കൊളളാന്‍ ശ്രമിക്കുകയാണെന്നും രണ്‍വീര്‍ സിങ് പറഞ്ഞു. ഇനി ഇന്ത്യന്‍ സിനിമയുടെ ഭാവി ' ധുരന്ധര്‍: ദി റിറഞ്ച്' ആയിരിക്കും നിശ്ചയിക്കുന്നത് എന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ആക്ഷന്‍ സിനിമകളില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുളള സാങ്കേതിക വിദ്യകളും മേക്കിംഗ് രീതികളും ഈ ചിത്രത്തില്‍ ആദിത്യ ധര്‍ ഉപയോഗിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ സിനിമയെ ആഗോള തലത്തില്‍ ഉയര്‍ത്താന്‍ ഈ ചിത്രത്തിന് സാധിക്കുമെന്നാണ് രണ്‍വീര്‍ അവകാശപ്പെടുന്നത്.

സഞ്ജയ് ദത്ത്, അര്‍ജുന്‍ രാംപാല്‍, ആര്‍. മാധവന്‍ തുടങ്ങിയ വന്‍താരനിരയും ധുരന്ധര്‍ 2 ല്‍ അണിനിരക്കുന്നുണ്ട്. ആദ്യഭാഗത്തിന്റെ വലിയ വിജയത്തിന് ശേഷം വരുന്ന ഈ രണ്ടാം ഭാഗം പ്രേക്ഷകര്‍ക്കിടയില്‍ വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.

Ads by Google
Wednesday 18 Mar 2026 12.50 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google