Wednesday, March 18, 2026 Last Updated 7 Min 56 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 18 Mar 2026 12.39 PM

വെറുതെ ചാടിയിറങ്ങി ചെയ്യാവുന്ന കാര്യമല്ല സ്ഥാനാര്‍ത്ഥിത്വം, ലാലേട്ടനും മമ്മൂക്കയും പ്രചാരണത്തിന് വരണമെന്നാണ് ആഗ്രഹം; ലക്ഷ്മി പ്രിയ

lakshmi-priya

മലയാളം സിനിമാ- സീരിയൽ രം​ഗത്ത് സജീവമായ താരമാണ് ലക്ഷ്മി പ്രിയ. നിലവിൽ താര സംഘടനയായ അമ്മയുടെ വൈസ് പ്രസിഡന്റ് കൂടിയാണ് ലക്ഷ്മി. ഇപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയാണ്. പെരുമ്പാവൂരിലാണ് ലക്ഷ്മി ജനവിധി തേടാൻ ഇറങ്ങുന്നത്. ഇപ്പോഴിതാ ലാലേട്ടനും മമ്മൂക്കയും ജയറാമേട്ടനും സിദ്ധിഖും പ്രചാരണത്തിന് വരണമെന്നാണ് തന്റെ ആഗ്രഹമെന്നും പെരുമ്പാവൂരിന്റെ എല്ലാ പ്രശ്‌നങ്ങളും തനിക്കറിയാമെന്നും ലക്ഷ്മി പ്രിയ പറയുന്നു.

ട്വന്റി20യെ സംബന്ധിച്ചിടത്തോളം വികസനത്തിന്റെ ഒരു പാത അവര്‍ ഇതിനകം സൃഷ്ടിച്ചിട്ടുണ്ട്. കുറച്ചുനാളായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നു. അമ്മയുടെ പ്രവര്‍ത്തനം സുഗമമായി മുന്നോട്ടു പോകുന്നുണ്ട്. അമ്മയുടെ കുടുംബസംഗമം വിജയകരമായി നടത്തി. എല്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റികളിലും പങ്കെടുത്തില്ലെങ്കിലും കുഴപ്പമില്ല. സഹപ്രവര്‍ത്തകരായ അമ്മയിലെ താരങ്ങളോട് ഒന്നും ഞാന്‍ മത്സരിക്കുന്ന കാര്യം പറഞ്ഞിരുന്നില്ല. അവര്‍ക്ക് ഇതൊക്കെ ഞെട്ടല്‍ ആയിരിക്കും. പ്രചാരണത്തിന് എല്ലാവരെയും പ്രതീക്ഷിക്കുന്നുണ്ട്. ലാലേട്ടനും മമ്മൂക്കയും ജയറാമേട്ടനും സിദ്ധിഖും പ്രചാരണത്തിന് വരണമെന്നാണ് ആഗ്രഹം; ലക്ഷ്മി പ്രിയ പറഞ്ഞു.

Ads by Google
Wednesday 18 Mar 2026 12.39 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google