മലയാളികളുടെ പ്രിയപ്പെട്ട താരം മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രമാണ് വൈറലാകുന്നത്. തന്റെ വളര്‍ത്തുപൂച്ച ' സിംബ' യ്ക്ക് ഒപ്പമുളള ചിത്രമാണ് താരം പങ്കുവെച്ചത്. എല്‍366 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുണ്‍ മൂര്‍ത്തി ചിത്രത്തിലെ ലുക്കിലുളള മോഹന്‍ലാലിനെയാണ് ചിത്രത്തില്‍ കാണാന്‍ കഴിയുന്നത്. ' സിംബ പേരിനൊത്ത് ജീവിക്കുകമാത്രമല്ല, അതിനെ നിര്‍വചിക്കുകതന്നെ ചെയ്യുന്നു' , എന്നാണ് ചിത്രത്തിന്റെ ക്യാപ്ഷന്‍.
അതേസമയം മഹേഷ് നരായണന്‍ സംവിധാനം ചെയ്യുന്ന ' പേട്രിയറ്റ്' ആണ് മോഹന്‍ലാലിന്റേതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. മോഹന്‍ലാലിനൊപ്പം മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര, രാജീവ് മേനോന്‍ എന്നിവരും മറ്റ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. ഈ വരുന്ന ഏപ്രില്‍ 23-ന് ചിത്രം തിയേറ്ററുകളില്‍ എത്തും.
ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറില്‍ ആന്റോ ജോസഫ്, കെ ജി അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സി ആര്‍ സലിം പ്രൊഡക്ഷന്‍സ്, ബ്ലൂ ടൈഗേഴ്‌സ് ലണ്ടന്‍ എന്നീ ബാനറുകളില്‍ സി.ആര്‍. സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിന്റെ സഹ നിര്‍മ്മാണം. സി.വി. സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.