കണ്ണൂർ: കോൺഗ്രസിന്‍റെ ആദ്യഘട്ട സ്ഥാനാർഥിപട്ടികയില്‍ കടുത്ത അതൃപ്തിയിൽ മുതിർന്ന നേതാവ് കെ. സുധാകരൻ. കണ്ണൂർ സീറ്റിനെ ചൊല്ലി പാർട്ടിക്കുള്ളിൽ കലാപം ഉയർത്തിയ അദ്ദേഹത്തെ അനുനയിപ്പിക്കാൻ കോൺഗ്രസ് നേതൃത്വത്തിനായിട്ടില്ല. ഇപ്പോള്‍ ലഭിക്കുന്ന വിവരം അനുസരിച്ച് സുധാകരൻ ബുധനാഴ്ച ഡൽഹിയിൽ മാധ്യമങ്ങളെ കാണുമെന്നാണ് അറിയുന്നത്. ആദ്യ ഘട്ട സ്ഥാനാർഥി പട്ടികയിൽ കണ്ണൂർ മണ്ഡലം ഉൾപ്പെട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
കെ സുധാകരന്‍ അനുയായികളുമായി കൂടിയാലോചന നടത്തി. കണ്ണൂരിലെ പ്രധാനപ്പെട്ട നേതാക്കളുമായും ആശയവിനിമയം നടക്കുകയാണ്. അതേസമയം, കെ സുധാകരന് സീറ്റില്ലെങ്കില്‍ പേരാവൂരില്‍ സണ്ണി ജോസഫിനായി പ്രവര്‍ത്തിക്കേണ്ടെന്നാണ് സുധാകരന്‍ അനുകൂലികളുടെ ആഹ്വാനം. വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെയാണ് മുന്നറിയിപ്പ്. പ്രവര്‍ത്തകരുടെ വികാരം മനസിലാക്കാത്ത നേതാക്കള്‍ക്ക് വേണ്ടി എന്തിന് പ്രവര്‍ത്തിക്കണം എന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വാട്ട്‌സാപ്പ് കൂട്ടായ്മകളില്‍ പ്രചരിക്കപ്പെട്ട സന്ദേശത്തില്‍ പറയുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്നാണ് ഹൈക്കമാന്‍ഡ് തീരുമാനം. ഇതോടെ കെ സുധാകരന്‍ ഉള്‍പ്പെടെ മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച എംപിമാര്‍ക്ക് സീറ്റ് ലഭിക്കില്ല. സുധാകരന് പുറമെ എം കെ രാഘവന്‍, അടൂര്‍ പ്രകാശ് എന്നിവരും മത്സരസന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടതില്ലെന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ്.
രമേശ് ചെന്നിത്തലയും കോൺഗ്രസ് എംപിമാരിൽ ചിലരും ഇന്ന് കെ. സുധാകരനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ, തന്റെ അതൃപ്തി സുധാകരൻ ശക്തമായ ഭാഷയിൽ അറിയിച്ചതായാണ് വിവരം. ബുധനാഴ്ച കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ചേരുന്നുണ്ട്. 55 സ്ഥാനാർഥികളുടെ പേരുകളടങ്ങുന്ന ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് കോൺഗ്രസ് പുറത്തിറക്കിയിരുന്നു. കെ. സുധാകരനും അടൂർ പ്രകാശും താത്പര്യം പ്രകടിപ്പിച്ച കണ്ണൂർ, കോന്നി സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുമില്ല.
രാവിലെ ഡൽഹിയിൽ എത്തിയ കെ സുധാകരൻ ഫ്ലാറ്റിൽ തന്നെ തുടരുന്നു. കെ സുധാകരനെ കാണാൻ എം കെ രാഘവൻ ഡൽഹിയിലെ എം പി ഫ്ലാറ്റിലാണ് എത്തി . മുതിർന്ന നേതാവായ കെ സുധാകരനെ കാണാനാണ് എത്തിയത് എന്ന് എം കെ രാഘവൻ പറഞ്ഞു. മറ്റ് ഒരു വിഷയത്തിലും അദ്ദേഹം പ്രതികരിച്ചില്ല. ഒരു മണിക്കൂറോളം നീണ്ടുനിന്ന കൂടിക്കാഴ്ച അവസാനിച്ച ശേഷം എം.കെ.രാഘവൻ മടങ്ങി
അതേസമയം നിയമസഭ തെരഞ്ഞെടുപ്പിൽ കണ്ണൂർ സീറ്റ് വേണമെന്ന നിലപാടിലാണ് കെ സുധാകരൻ. സുധാകരന് ഇളവ് നൽകിയാൽ മറ്റ് എംപിമാരും ഈ ആവശ്യം ഉന്നയിച്ച് രംഗത്തു വരുമെന്നാണ് ഹൈക്കമാൻഡ് വിലയിരുത്തുന്നത്. സുധാകരനുമായി ഇന്ന് അനുനയ ചർച്ച നടത്താനാണ് ഹൈക്കമാൻഡ് തീരുമാനിച്ചിരുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച കെ.സുധാകരന് പിന്തുണ പ്രഖ്യാപിച്ച് കണ്ണൂര്‍ ഡിസിസി ഓഫിസിന് മുന്നില്‍ ഫ്ലക്സ് പ്രത്യക്ഷപ്പെട്ടു. കണ്ണൂരിന്‍റെ ഹൃദയമാണ് കെ.എസ് എന്നും പിണറായിയെ താഴെയിറക്കാന്‍ പടനായകന്‍ എത്തുന്നുവെന്നുമെല്ലാമാണ് ഫ്ലക്സിലെ വാചകം.