Tuesday, March 17, 2026 Last Updated 6 Min 34 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 17 Mar 2026 07.50 PM

അലുവ അതുലിനെ കൊലപ്പെടുത്തിയ സംഘത്തിന് ഭീഷണി; മുന്നറിയിപ്പ് നൽകി സ്പെഷ്യൽ ബ്രാഞ്ച്

അലുവ അതുലിൻ്റെ വയനകം ഗുണ്ടാ സംഘം റിമാൻഡിൽ കഴിയുന്നത് കൊല്ലം ജില്ലാ ജയിലിലാണ്.
aluva athul

അലുവ അതുലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ 10 പ്രതികളെയും കൊല്ലം ജില്ലാ ജയിലിൽ നിന്ന് മാറ്റി. പ്രതികൾക്ക് ഭീഷണിയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണ് നടപടി. ജയിലിന് അകത്തും പുറത്തും പ്രതികൾക്ക് ഭീഷണിയുണ്ടെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. അലുവ അതുലിൻ്റെ വയനകം ഗുണ്ടാ സംഘം റിമാൻഡിൽ കഴിയുന്നത് കൊല്ലം ജില്ലാ ജയിലിലാണ്.

അതുലിനെ കൊലപ്പെടുത്തിയ കടത്തൂർ സംഘത്തിന് വയനകം സംഘത്തിൻ്റെ ഭീഷണി ഉണ്ടെന്ന് ഇൻ്റലിജൻസിൻ്റെയും സ്പെഷ്യൽ ബ്രാഞ്ചിൻ്റെയും മുന്നറിയിപ്പ് ലഭിച്ചി‌ട്ടുണ്ട്. ഏറ്റുമുട്ടൽ സാധ്യത കണക്കിലെടുത്താണ് കടത്തൂർ ഗുണ്ടാസംഘത്തെ തിരുവനന്തപുരത്തെ ജയിലുകളിലേക്ക് മാറ്റിയിരിക്കുന്നത്.

ജില്ലാ ജയിലിൽ ജിം സന്തോഷ് വധക്കേസിലെ പ്രതികൾ ഉൾപ്പെടെയാണ് കഴിയുന്നത്. തോട്ട രാജപ്പൻ എന്ന രാജീവ് അടക്കം വയനകം സംഘത്തിലെ 6 പേരാണ് ജയിലിയുള്ളത്. വൻ സുരക്ഷയിലാണ് അലുവ അതുൽ കൊലപാതക കേസിലെ പ്രതികളെ തിരുവനന്തപുരത്ത് എത്തിച്ചത്

Ads by Google
Tuesday 17 Mar 2026 07.50 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google