കണ്ണൂര്‍ : നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ സമ്മര്‍ദ്ദം ചെലുത്തി കണ്ണൂര്‍ സീറ്റില്‍ കെ സുധാകരന്‍ മത്സരിച്ചാല്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് മമ്പറം ദിവാകരന്‍ . പാര്‍ലമെന്റ് ഇലക്ഷനില്‍ മത്സരിച്ചു ജയിച്ച സുധാകരന് ഇനിയും എംപിയായി മൂന്ന് വര്‍ഷം കാലവധി ഇരിക്കെ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വാശി പിടിക്കുന്നത കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകരോട് കാണിക്കുന്ന നന്ദിക്കേടാണെന്ന് മമ്പറം ദിവകാരന്‍ കുറ്റപ്പെടുത്തി .
നിയമസഭ തെരഞ്ഞെടുപ്പിൽ കണ്ണൂർ സീറ്റ് വേണമെന്ന നിലപാടിലാണ് കെ സുധാകരൻ. എന്നാൽ എംപിമാർ മത്സരിക്കേണ്ടതില്ല എന്നാണ് കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിലപാട്. സുധാകരന് ഇളവ് നൽകിയാൽ മറ്റ് എംപിമാരും ഈ ആവശ്യം ഉന്നയിച്ച് രംഗത്തു വരുമെന്നാണ് ഹൈക്കമാൻഡ് വിലയിരുത്തുന്നത്. സുധാകരനുമായി ഇന്ന് അനുനയ ചർച്ച നടത്താനാണ് ഹൈക്കമാൻഡ് തീരുമാനിച്ചിരുന്നത്.
അതേസമയം നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച കെ.സുധാകരന് പിന്തുണ പ്രഖ്യാപിച്ച് കണ്ണൂര്‍ ഡിസിസി ഓഫിസിന് മുന്നില്‍ ഫ്ലക്സ് പ്രത്യക്ഷപ്പെട്ടു. കണ്ണൂരിന്‍റെ ഹൃദയമാണ് കെ.എസ് എന്നും പിണറായിയെ താഴെയിറക്കാന്‍ പടനായകന്‍ എത്തുന്നുവെന്നുമെല്ലാമാണ് ഫ്ലക്സിലെ വാചകം.