Monday, March 16, 2026 Last Updated 4 Min 7 Sec ago Malayalam Edition
Todays E paper
Ads by Google
Monday 16 Mar 2026 01.07 PM

ജി.സുധാകരന് പിന്തുണ ആലപ്പുഴ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ; കെപിസിസി ജനറല്‍ സെക്രട്ടറി രാജിവെച്ചു

uploads/news/2026/03/830467/job-kpcc-secratery.jpg

ആലപ്പുഴ: മൂന്‍ മന്ത്രിയും സിപിഐഎമ്മിന്റെ മുതിര്‍ന്ന നേതാവുമായ ജി.സുധാകരനെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കാന്‍ യുഡിഎഫ് എടുത്ത തീരുമാനം ആലപ്പുഴയിലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറിക്ക് കാരണമാകുന്നു. നീക്കത്തില്‍ പ്രതിഷേധിച്ച് ആലപ്പുഴയിലെ കെപിസിസി ജനറല്‍ സെക്രട്ടറി എം.ജെ. ജോബ് കോണ്‍ഗ്രസ് വിട്ടു. ആലപ്പുഴയില്‍ വാര്‍ത്താസമ്മേളനം നടത്തിയാണ് തീരുമാനം അറിയിച്ചത്.

അദ്ദേഹം ബിജെപിയിലേക്ക് ചേക്കേറിയേക്കുമെന്നാണ് അഭ്യൂഹങ്ങള്‍. വിഷമമുണ്ടാക്കുന്ന കാര്യമാണ് ഇതെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ഒരു വാക്കുപോലും പറയാതെയാണ് തീരുമാനം എടുത്തതെന്നും വാര്‍ത്താസമ്മേളനത്തില്‍ ജേബ് പറഞ്ഞു. കോണ്‍ഗ്രസിന് ഇതൊക്കെ വലിയ വിസ്മയങ്ങളാണെന്നും ഗൗരിയമ്മ മുതല്‍ ഈ വിസ്മയങ്ങള്‍ ഉണ്ടെന്നും മാന്യതയും മര്യാദയും നേതൃത്വം കാണിച്ചില്ലെന്നും പറഞ്ഞു.

ഒരു കമ്മ്യൂണിസ്റ്റുകാരന്റെയും സഹായത്തോടെയല്ല അമ്പലപ്പുഴയിലെ തദ്ദേശസ്ഥാപനങ്ങളില്‍ കോണ്‍ഗ്രസ് വിജയിച്ചതെന്നും ജില്ലയിലെ നേതാക്കളെയും പ്രവര്‍ത്തകരെയും വിശ്വാസത്തിലെടുക്കാന്‍ നേതൃത്വം തയ്യാറായില്ലെന്നും പറഞ്ഞു. അമ്പലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടതില്ലെന്നും സ്വതന്ത്രനായി മത്സരിക്കുന്ന ജി. സുധാകരന് പിന്തുണ നല്‍കാനും കോണ്‍ഗ്രസ് ഇന്ന് തീരുമാനം എടുക്കുകയായിരുന്നു. പ്രാദേശിക നേതൃത്വത്തിന്റെ എതിര്‍പ്പുകളെ മറികടന്നായിരുന്നു ജി സുധാകരനെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.

Ads by Google
Monday 16 Mar 2026 01.07 PM
YOU MAY BE INTERESTED
Ads by Google
Ads by Google