Wednesday, March 18, 2026 Last Updated 2 Min 27 Sec ago Malayalam Edition
Todays E paper
Ads by Google
Monday 16 Mar 2026 09.24 AM

ഘടകകക്ഷികളുമായുള്ള ചര്‍ച്ച ഉടന്‍ പൂര്‍ത്തിയാക്കും ; സ്ഥാനാര്‍ഥികളുടെ പ്രഖ്യാപനം ഒറ്റഘട്ടമായി നടത്താന്‍ ബിജെപി

uploads/news/2026/03/830438/BJP.jpg

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം പ്രതീക്ഷിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പ്രചരണത്തിലേക്ക് ഇറങ്ങാനൊരുങ്ങുന്നു. സ്ഥാനാര്‍ഥികളുടെ പ്രഖ്യാപനം ഒറ്റഘട്ടമായി നടത്തി പ്രചരണത്തിലേക്ക് ഇറങ്ങാനാണ് തീരുമാനം. ദ്രുതഗതിയില്‍ നീങ്ങുന്ന ബിജെപി സ്ഥാനാര്‍ത്ഥികളുടെ പ്രഖ്യാപനം അടുത്ത ദിവസങ്ങളില്‍ തന്നെ നടത്താനാണ് തീരുമാനം.

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിസന്ധിയോ തര്‍ക്കങ്ങളോ നിലനില്‍ക്കുന്നില്ലാത്ത സാഹചര്യത്തില്‍ വിജയസാധ്യതയുള്ള അന്‍പതോളം എ-ക്ലാസ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് നേരത്തേ തന്നെ ബിജെപി ഏകദേശ ധാരണയില്‍ എത്തിയിരുന്നു. നാളെ ഡല്‍ഹിയില്‍ ചേരുന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡും കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയുമാകും സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടികയ്ക്ക് ഔദ്യോഗിക അംഗീകാരം നല്‍കുക. പല മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികള്‍ പ്രാഥമിക ഘട്ട പ്രചാരണം ആരംഭിച്ചു കഴിഞ്ഞു.

പ്രഖ്യാപനം അല്പം നീണ്ടുപോകാന്‍ കാരണമായത് ഘടകകക്ഷികളുടെ സീറ്റ് അന്തിമമാകാത്തതാണ്. എന്‍ഡിഎ ഘടകകക്ഷികളായ ബിഡിജെഎസ്, ട്വന്റി ട്വന്റി എന്നിവരുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായാല്‍ ഡല്‍ഹിയില്‍ തന്നെ സ്ഥാനാര്‍ത്ഥികളുടെ ഔദേ്യാഗിക പ്രഖ്യാപനം ഉണ്ടാകും. സഖ്യകക്ഷികളുമായുള്ള ചര്‍ച്ചകള്‍ ഇന്ന് തന്നെ പൂര്‍ത്തിയാക്കാനാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നീക്കം.

എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇനിയും ബാക്കി നില്‍ക്കുമ്പോള്‍ ഒറ്റഘട്ടമായി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തുന്നത് പ്രചരണത്തില്‍ മേല്‍ക്കോയ്മ ഉണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്. മറ്റ് മുന്നണികള്‍ ചര്‍ച്ചകളില്‍ കുടുങ്ങിക്കിടക്കുമ്പോള്‍, ഒറ്റ പ്രഖ്യാപനത്തിലൂടെ പ്രചാരണ രംഗത്ത് ബഹുദൂരം മുന്നിലെത്താനാണ് എന്‍ഡിഎ ലക്ഷ്യമിടുന്നത്.

Ads by Google
Monday 16 Mar 2026 09.24 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google