Sunday, March 15, 2026 Last Updated 36 Min 55 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 14 Mar 2026 11.34 PM

കേന്ദ്രസര്‍ക്കാര്‍ സത്യാവസ്‌ഥ വ്യക്‌തമാക്കണം: ജോസ്‌ കെ. മാണി

uploads/news/2026/03/830262/k6.jpg

കോട്ടയം: ഗാര്‍ഹിക-വാണിജ്യ പാചകവാതക സിലിണ്ടറുകള്‍ ലഭിക്കുന്നതിന്‌ അനുഭവപ്പെടുന്ന പ്രതിസന്ധി സംബന്ധിച്ചു കേന്ദ്രസര്‍ക്കാര്‍ ജനങ്ങളോടു സത്യാവസ്‌ഥ വ്യക്‌തമാക്കണമെന്നു കേരള കോണ്‍ഗ്രസ്‌ (എം) ചെയര്‍മാന്‍ ജോസ്‌ കെ. മാണി.
എല്‍.പി.ജി. സിലിണ്ടറുകള്‍ക്കും പെട്രോളിയം ഉത്‌പന്നങ്ങള്‍ക്കും വലിയ ക്ഷാമമാണ്‌ പല പ്രദേശങ്ങളിലും അനുഭവപ്പെടുന്നത്‌. കേന്ദ്രസര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണമില്ലാത്ത നയങ്ങളാണ്‌ എല്‍.പി.ജി. സിലിണ്ടര്‍ വിതരണത്തിലെ പ്രതിസന്ധിക്കു പ്രധാന കാരണം. ഹോട്ടലുകളും ഹോസ്‌റ്റലുകളും അടച്ചുകൊണ്ടിരിക്കുകയാണ്‌. എല്‍.പി.ജി. സിലിണ്ടറിന്റെ കരിഞ്ചന്തയും പൂഴ്‌ത്തിവയ്‌പ്പും തടയാന്‍ ഫലപ്രദമായ യാതൊരു നടപടിയും കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. പെട്രോള്‍ പമ്പ്‌ ഉടമകള്‍ക്കുള്ള താരിഫ്‌ വെട്ടിക്കുറച്ചതു വലിയ പ്രതിസന്ധിക്കിടയാക്കും. എല്‍.പി.ജി. ആഭ്യന്തര ഉത്‌പാദന സംബന്ധിച്ച നിജസ്‌ഥിതി കേന്ദ്രസര്‍ക്കാര്‍ മറച്ചുവയ്‌ക്കുകയാണ്‌. ഗുരുതരമായ വലിയപ്രതിസന്ധിയിലൂടെയാണു രാജ്യം കടന്നുപോകുന്നതെന്ന വസ്‌തുത മൂടിവയ്‌ക്കാനാണു കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്‌. എല്‍.പി.ജി. സിലിണ്ടര്‍ വിതരണത്തിലെ പ്രതിസന്ധി ഉടന്‍ പരിഹരിക്കാന്‍ പ്രായോഗിക നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Ads by Google
Saturday 14 Mar 2026 11.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google