കൊല്ലം: ജിം സന്തോഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ഗുണ്ടാ നേതാവ് അലുവ അതുലിനെ നടുറോഡില്‍ വെട്ടിക്കൊന്ന കേസില്‍ ഉള്‍പ്പെട്ട നാലു പേര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് കസ്‌റ്റഡിയില്‍. കൊലപാതകത്തില്‍ നേരിട്ടു ബന്ധമുള്ള രണ്ടു പേരും സഹായിച്ച രണ്ടു പേരുമാണു പിടിയിലായത്. ഇവരുടെ പേരുവിവരം പോലീസ് വെളിപ്പെടുത്തിയിട്ടില്ല. മറ്റു സംസ്‌ഥാനങ്ങളിലും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടന്നു സിറ്റി പോലിസ് കമ്മിഷണര്‍ ഹേമലത ചവറ പോലീസ് സ്‌റ്റേഷനില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.