Sunday, March 15, 2026 Last Updated 14 Min 45 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 14 Mar 2026 11.34 PM

ബെവ്‌കോ പ്രീമിയം കൗണ്ടറില്‍ നോട്ട്‌ നിരോധനം ഇന്നുമുതല്‍

തിരുവനന്തപുരം: ഇന്നുമുതല്‍ ബെവ്‌കോയുടെ സെല്‍ഫ്‌ ഹെല്‍പ്‌ പ്രീമിയം കൗണ്ടറുകളില്‍ 'നോട്ട്‌ നിരോധനം'. 15 മുതല്‍ സംസ്‌ഥാനത്തെ എല്ലാ സെല്‍ഫ്‌ ഹെല്‍പ്‌ പ്രീമിയം കൗണ്ടറുകളിലും പൂര്‍ണമായും ക്യാഷ്‌ലെസ്‌ പെയ്‌മെന്റിലൂടെ മാത്രമേ മദ്യവില്‍പ്പന നടത്താന്‍ പാടുള്ളൂവെന്ന്‌ എം.ഡി: ഹര്‍ഷിത അട്ടലൂരി നിര്‍ദേശം നല്‍കി. ഇതു കര്‍ശനമായി പാലിക്കണമെന്നാണ്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌.
ഇന്നുമുതല്‍ പണം സ്വീകരിക്കില്ലെന്നും യു.പി.ഐ, കാര്‍ഡ്‌ പെയ്‌മെന്റ്‌ മാത്രമേ സ്വീകരിക്കൂവെന്നും അറിയിക്കുന്ന നോട്ടിസുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌.

Ads by Google
Saturday 14 Mar 2026 11.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google