Sunday, March 15, 2026 Last Updated 14 Min 3 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 14 Mar 2026 11.34 PM

ഡി.എ. കുടിശിക: തുടര്‍നടപടിയില്ലാതെ ഫയല്‍ കേ്ലാസ്‌ഡ്‌

തിരുവനന്തപുരം: സംസ്‌ഥാനസര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത (ഡി.എ), ക്ഷാമാശ്വാസം (ഡി.ആര്‍) കുടിശിക വിതരണം അനിശ്‌ചിതത്വത്തിലാക്കി ധനവകുപ്പ്‌ ഫയല്‍ അടച്ചു. 2021 മുതലുള്ള കുടിശിക എട്ട്‌ ഗഡുക്കളായി നല്‍കുമെന്ന പ്രഖ്യാപനം നിലനില്‍ക്കേയാണ്‌, വിതരണത്തീയതിയോ രീതിയോവ്യക്‌തമാക്കുന്ന ഉത്തരവിറക്കാതെ ഫയല്‍ (പി.ആര്‍.യു. 2/26/2026ഫിന്‍) കഴിഞ്ഞ 11-ന്‌ അടച്ചത്‌. സര്‍ക്കാര്‍ ഉത്തരവ്‌ (ജി.ഒ) പുറപ്പെടുവിച്ചെന്ന കാരണമാണ്‌ ഫയല്‍ അവസാനിപ്പിക്കാന്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌. എന്നാല്‍, വിതരണം സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയ വിശദമായ ഉത്തരവ്‌ ഇതുവരെ ഇറങ്ങിയിട്ടില്ല.കുടിശിക വിതരണത്തിന്റെ തുടര്‍നടപടികള്‍ എങ്ങനെയെന്ന വിശദമായ ഉത്തരവ്‌ പിന്നീട്‌ പുറപ്പെടുവിക്കുമെന്നായിരുന്നു സര്‍ക്കാര്‍ അറിയിപ്പ്‌. എന്നാല്‍, നിലവിലെ സാമ്പത്തികസാഹചര്യം കണക്കിലെടുത്ത്‌ പ്രത്യേക ഉത്തരവ്‌ ഇപ്പോള്‍ പുറപ്പെടുവിക്കേണ്ടെന്നു മന്ത്രി കെ.എന്‍. ബാലഗോപാല്‍ കര്‍ശന നിര്‍ദേശം നല്‍കി. ഇതോടെയാണ്‌ ഫയല്‍ നടപടികള്‍ ധൃതിയില്‍ അവസാനിപ്പിച്ചത്‌.

Ads by Google
Saturday 14 Mar 2026 11.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google