ഹരിപ്പാട്: ബംഗളൂരുവില്‍ നഴ്‌സിങ് വിദ്യാര്‍ഥികളായ മൂന്നു മലയാളികള്‍ രാസലഹരി ഇടപാടില്‍ പിടിയിലായി. ചിങ്ങോലി സ്വദേശി അതുല്‍, മണ്ണാറശാല സ്വദേശി സഫാന്‍, നെയ്യാറ്റിന്‍കര സ്വദേശി ഗൗതം കൃഷ്‌ണന്‍ എന്നിവരെയാണു ഹരിപ്പാട് പോലീസ് ബംഗളൂരുവില്‍നിന്നു പിടികൂടിയത്.
നേരത്തെ എം.ഡി.എം.എയുമായി പോലീസിന്റെ പിടിയിലായ കാര്‍ത്തിക്കിനെ ചോദ്യംചെയ്‌തപ്പോഴാണു മലയാളി വിദ്യാര്‍ഥികള്‍ ബംഗളൂരു കേന്ദ്രമായി ലഹരി ഇടപാടുകള്‍ നടത്തുന്ന വിവരം പോലീസ് അറിഞ്ഞത്.
നാട്ടിലേക്ക് ഇവര്‍ വഴിയാണ് എം.ഡി.എം.എ. എത്തിക്കുന്നതെന്നും ചോദ്യംചെയ്യലില്‍ വ്യക്‌തമായി.
എസ്.ഐ: നൗഷാദ്, എ.എസ്.ഐ: പ്രമോദ്, സി.പി.ഒ: ഗിരീഷ്, ദിനൂപ് എന്നിവരടങ്ങിയ സംഘമാണ് ബംഗളൂരുവില്‍ പോയി പ്രതികളെ അറസ്‌റ്റ് ചെയ്‌തത്. മൂന്നു പേരെയും റിമാന്‍ഡ് ചെയ്‌തു.