Sunday, March 15, 2026 Last Updated 14 Min 4 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 14 Mar 2026 11.34 PM

മീനമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു

ശബരിമല: മീനമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. ഇന്നലെ വൈകിട്ട്‌ അഞ്ചിന്‌ തന്ത്രി കണ്‌ഠര്‌ മഹേഷ്‌ മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഇ.ഡി. പ്രസാദ്‌ നടതുറന്നു ദീപം തെളിയിച്ചു. തുടര്‍ന്നു പതിനെട്ടാം പടിക്കു താഴെ ആഴിയില്‍ അഗ്‌നി പകര്‍ന്നു. ഇന്നു മുതല്‍ കളഭാഭിഷേകവും പടിപൂജയും ഉണ്ടാകും. മീനമാസ പൂജകള്‍ പൂര്‍ത്തിയാക്കി 19 നു രാത്രി 10 നു നടയടയ്‌ക്കും.
ശബരിമല ഉത്സവത്തിനായി ഈ മാസം 22 വൈകിട്ട്‌ അഞ്ചിനു വീണ്ടും നട തുറക്കും. 23 നാണ്‌ കൊടിയേറ്റ്‌. 31 നു പള്ളിവേട്ട. അടുത്ത മാസം ഒന്നിന്‌ ആറാട്ട്‌. അന്നു രാത്രി പത്തിനു നടയടയ്‌ക്കും. ശബരിമല ദര്‍ശനം ആഗ്രഹിക്കുന്നവര്‍ വെര്‍ച്വല്‍ ക്യു വെബ്‌സൈറ്റ്‌ വഴി സ്ലോട്ട്‌ ഉറപ്പുവരുത്തണം. സന്നിധാനത്തു ഭക്‌തര്‍ക്കു മുറികള്‍ ബുക്ക്‌ ചെയ്യാനും സൗകര്യമുണ്ട്‌.

Ads by Google
Saturday 14 Mar 2026 11.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google