തൃശൂര്‍: എം.പി.മാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്റേതായിരിക്കുമെന്നും മത്സരിക്കാന്‍ താനില്ലെന്നും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. ഹൈക്കമാന്‍ഡ് തീരുമാനത്തിന് വിരുദ്ധ നിലപാട് കെ. സുധാകരനും സ്വീകരിക്കില്ല. എല്ലാ വശങ്ങളും പരിശോധിച്ചുള്ള തീരുമാനമാകും ഹൈക്കമാന്‍ഡ് കൈകൊള്ളുക. ജനാധിപത്യത്തില്‍ പ്രധാനമായ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന കെ. സുധാകരന്റെ നിലപാട് മഹാ അപരാധമായി കാണാനാവില്ല. സുധാകരനുമായി ഇക്കാര്യത്തില്‍ നേരിട്ട് സംസാരിച്ചതാണ്. അദ്ദേഹത്തിന് യാതൊരുവിധത്തിലുള്ള പരിഭവവുമില്ല. അദേഹം പാര്‍ട്ടിക്കൊപ്പം
ഉറച്ചുനില്‍ക്കും. സംസ്‌ഥാനത്ത് ഗുണ്ടാരാജാണ് നടപ്പാകുന്നത്. ചവറയില്‍ പോലീസ് സംരക്ഷണത്തിലാണ് ഗുണ്ടകള്‍ ഒരാളെ കൊലപ്പെടുത്തിയത്. ഇത്തരം സാഹചര്യം ഞെട്ടിപ്പിക്കുന്നതാണ്. ശബരിമല ആചാര സംരക്ഷണ വിഷയത്തില്‍ സര്‍ക്കാര്‍ മലക്കംമറിഞ്ഞത് നല്ല കാര്യം. എന്നാല്‍ ഇത് നേരത്തെയായിരുന്നെങ്കില്‍ ഒരുപാട് പ്രയാസങ്ങള്‍ ഒഴിവാക്കാമായിരുന്നെന്നും കെ.സി. പറഞ്ഞു.