Sunday, March 15, 2026 Last Updated 0 Min 29 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 14 Mar 2026 12.44 PM

പാനില്‍ ഇരുന്ന മീന്‍വറുത്തത് എലി കൊണ്ടുപോയി ; കഴിച്ചെന്ന് സംശയിച്ച് യുവാവിനെ കല്ലിനിടിച്ചുകൊന്നു...!

uploads/news/2026/03/830174/crime1111.jpg

മുംബൈ: മീന്‍ വറുത്തത് കട്ടുതിന്നെന്ന സംശയത്തില്‍ സുഹൃത്തിനെ യുവാക്കള്‍ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു. മുംബൈയിലെ ഗോരേഗാവിലെ ഫ്‌ലാറ്റില്‍ 35 വയസ്സുകാരനെ അതേ മുറിയില്‍ താമസിച്ചിരുന്ന രണ്ട് സുഹൃത്തുക്കള്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചും കല്ലുകൊണ്ട് തലയ്ക്കടിച്ചും കൊലപ്പെടുത്തിയത്. പാകം ചെയ്ത മീന്‍ മുഴുവന്‍ തനിച്ച് കഴിച്ചുതീര്‍ത്തെന്ന സംശയത്തെ തുടര്‍ന്നുള്ള വഴിക്കാലിയിരുന്നു കൊലപാതകം. ഫെബ്രുവരി 24 ന് നടന്ന സംഭവത്തില്‍ സുരേഷും രാജേഷ് രമേഷ്‌നാഥ് (നേപ്പാളി) എന്നയാളുമാണ് പിടിയിലായത്.

അഫ്‌സര്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവദിവസം ഇവര്‍ താമസസ്ഥലത്ത് മീന്‍ പാകം ചെയ്തിരുന്നു. ഈ സമയത്ത് അഫ്‌സര്‍ മദ്യലഹരിയിലായിരുന്നു. അതിന് ശേഷം മൂവരും ഉറങ്ങിപ്പോയി. ഈ സമയത്ത് പാത്രത്തിലുണ്ടായിരുന്ന മീന്‍ എലികള്‍ വന്ന് തിന്നുതീര്‍ത്തു. പിന്നീട് സുരേഷും രാജേഷും എഴുന്നേറ്റു ഭക്ഷണം കഴിക്കാനെത്തിയപ്പോള്‍ പാത്രം കാലിയായി കിടക്കുന്നത് കണ്ടു. അഫ്‌സര്‍ മീന്‍ മുഴുവന്‍ കഴിച്ചതാണെന്ന് കരുതി ഇവര്‍ അഫ്‌സറിനെ വിളിച്ചുണര്‍ത്തുകയും തര്‍ക്കമുണ്ടാവുകയും പ്രകോപനത്തില്‍ സുരേഷും രാജേഷും ചേര്‍ന്ന് അഫ്‌സറിനെ ക്രൂരമായി മര്‍ദ്ദിക്കുകയും കല്ലുകൊണ്ട് തല തകര്‍ത്ത് കൊലപ്പെടുത്തുകയുമായിരുന്നു.

കൊലപാതകത്തിന് ശേഷം പ്രതികള്‍ ഉടന്‍ തന്നെ ഹരിയാനയിലേക്ക് കടന്നു. വന്റായ് പോലീസ് സ്റ്റേഷനില്‍ കൊലപാതകത്തിന് കേസെടുക്കുകയും പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു. കൊല്ലപ്പെട്ട അഫ്‌സറും പ്രതികളും ആക്രി കച്ചവടക്കാരായിരുന്നു. പ്രതികളില്‍ സുരേഷ് ഹരിയാന സ്വദേശിയും രാജേഷ് നേപ്പാള്‍ സ്വദേശിയുമാണ്. പ്രതികള്‍ക്ക് മൊബൈല്‍ ഫോണോ തിരിച്ചറിയല്‍ രേഖകളോ ഇല്ലാതിരുന്നത് അന്വേഷണത്തിന് വലിയ വെല്ലുവിളിയായിരുന്നു. പ്രദേശത്തെ അമ്പതോളം ആക്രി പെറുക്കുന്നവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് പോലീസിന് പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സുരേഷിനെ ഹരിയാനയില്‍ നിന്നും രാജേഷിനെ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പോലീസ് പിടികൂടി.

പ്രതിയായ രാജേഷ് മുമ്പും കൊലപാതകം, ഭീഷണിപ്പെടുത്തി പണം തട്ടല്‍ തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലീസ് കണ്ടെത്തി. അഫ്‌സറിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്.

Ads by Google
Saturday 14 Mar 2026 12.44 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google