Sunday, March 15, 2026 Last Updated 14 Min 42 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 14 Mar 2026 10.51 AM

ശബരിമലയിലെ മലക്കംമറിച്ചില്‍ വോട്ടിനുവേണ്ടി: വേണുഗോപാല്‍

uploads/news/2026/03/830157/6.jpg

തിരുവനന്തപുരം: ശബരിമലയിലെ ആചാരാനുഷ്‌ഠാനങ്ങള്‍ സംരക്ഷിക്കാന്‍ സി.പി.എം. തയാറായതു വോട്ടിനുവേണ്ടിയാണെന്നും അതില്‍ ആത്മാര്‍ത്ഥതയില്ലെന്നും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി.
തെരഞ്ഞെടുപ്പ്‌ ഇല്ലായിരുന്നെങ്കില്‍ അവരുടെ നിലപാടില്‍ ഒരു മാറ്റവും വരില്ലായിരുന്നു. കൂടുതല്‍ യുവതികളെ കയറ്റുകയും ചെയ്യുമായിരുന്നു. ഒരു വിശ്വാസിക്കും പൊറുക്കാന്‍ പറ്റാത്ത കൊടുംപാതകങ്ങളാണു സി.പി.എം. ശബരിമലയില്‍ ചെയ്‌തത്‌. അതിന്‌ ഏറ്റവും കുറഞ്ഞത്‌ അവര്‍ മാപ്പുപറയുകയെങ്കിലും ചെയ്യണം. അയ്യപ്പഭക്‌തരുടെമേല്‍ ചുമത്തിയ നൂറുകണക്കിനു കള്ളക്കേസുകള്‍ പിന്‍വലിക്കാന്‍ തയാറാകാത്തത്‌ അവരുടെ യഥാര്‍ത്ഥ മുഖം വ്യക്‌തമാക്കുന്നു. നവോത്ഥാന സന്ദേശം പറഞ്ഞു വനിതാമതില്‍ നിര്‍മ്മിച്ചതും ആചാരലംഘനത്തിന്‌ യുവതികളെ നിയോഗിച്ചതും ശബരിമലയുടെ പവത്രത തകര്‍ക്കാനായിരുന്നില്ലേയെന്നു മുഖ്യമന്ത്രി വ്യക്‌തമാക്കണം. ശബരിമലയുടെ ആചാരാനുഷ്‌ഠാനങ്ങള്‍ സംരക്ഷിക്കുകയും പുണ്യഭൂമിയുടെ വികസനം ഉറപ്പാക്കുകയും ചെയ്‌തത്‌ യു.ഡി.എഫ്‌ സര്‍ക്കാര്‍മാത്രമാണെന്നും വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

Ads by Google
Saturday 14 Mar 2026 10.51 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google