Sunday, March 15, 2026 Last Updated 26 Min 26 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 14 Mar 2026 10.51 AM

കെ.എസ്‌.യു. പ്രവര്‍ത്തകര്‍ ജയില്‍മോചിതരായി

uploads/news/2026/03/830153/2.jpg

കണ്ണൂര്‍: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ആക്രമിച്ചെന്ന കേസില്‍ ജാമ്യം ലഭിച്ച കെ.എസ്‌.യു. കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്‌ എം.സി. അതുല്‍ ഉള്‍പ്പെടെയുള്ള അഞ്ചു പ്രവര്‍ത്തകരും ജയില്‍മോചിതരായി.
കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്നലെ വൈകിട്ടു നാലോടെയാണ്‌ ഇവര്‍ പുറത്തിറങ്ങിയത്‌. വധശ്രമം അടക്കം ഒന്‍പതു വകുപ്പുകള്‍ ചുമത്തിയ കേസില്‍ നിര്‍ണായക തെളിവുകളൊന്നും കണ്ടെത്താന്‍ പോലീസിനായില്ല. മന്ത്രിയെ ആയുധം ഉപയോഗിച്ച്‌ ആക്രമിച്ചിട്ടില്ലെന്നു സംഭവസമയത്തു ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ മൊഴി നല്‍കിയിരുന്നു. ഇതോടെയാണു തലശേരി ജില്ലാ സെഷന്‍സ്‌ കോടതി ജാമ്യം അനുവദിച്ചത്‌.
ജയിലിനു പുറത്തിറങ്ങിയ പ്രവര്‍ത്തകര്‍ക്കു വന്‍ സ്വീകരണം നല്‍കി. മാലയിട്ടും ഷാള്‍ അണിയിച്ചും മുദ്രാവാക്യം വിളിച്ചും ആയിരുന്നു സ്വീകരണം.
ആരോഗ്യ മന്ത്രിക്കെതിരേ പ്രതിഷേധിക്കാനെത്തിയ കെ.എസ്‌.യു. പ്രവര്‍ത്തകരുടെ കൈയില്‍ കരിങ്കൊടിമാത്രമാണ്‌ ഉണ്ടായിരുന്നതെന്നും മറ്റൊരു ആയുധവും ഉണ്ടായിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. തുടര്‍ന്ന്‌, കേസില്‍ നിര്‍ണായക തെളിവുകള്‍ കണ്ടെത്താനായില്ലെന്നു ചൂണ്ടിക്കാട്ടിയാണു ജാമ്യം നല്‍കിയത്‌. എല്ലാ തിങ്കളാഴ്‌ചയും അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്കു മുമ്പില്‍ ഹാജരാകണമെന്നും ജാമ്യകാലയളവില്‍ മറ്റു കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടരുതെന്നും കോടതി ഉത്തരവിലുണ്ട്‌. അമ്പതിനായിരം രൂപയുടെ രണ്ട്‌ ആള്‍ജാമ്യത്തിലാണ്‌ അഞ്ചുപേര്‍ക്കും ജാമ്യം നല്‍കിയത്‌.
കരിങ്കൊടി ഉപയോഗിച്ചുളള പ്രതിഷേധത്തെ, മാരകായുധങ്ങളുപയോഗിച്ച്‌ മന്ത്രിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാക്കി തങ്ങളെ ജയിലിലടയ്‌ക്കുകയായിരുന്നെന്നും ഭരണകൂടവേട്ടയാണു നടന്നതെന്നും അതുല്‍ പ്രതികരിച്ചു.

Ads by Google
Saturday 14 Mar 2026 10.51 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google