Sunday, March 15, 2026 Last Updated 18 Min 33 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 14 Mar 2026 10.50 AM

സ്‌ഥാനാര്‍ഥി ചിത്രം തെളിഞ്ഞു; പോരാട്ടം കടുക്കും ആരാകും പൊന്നാനിയുടെ 'പൊന്ന്‌'

uploads/news/2026/03/830151/9.jpg

പൊന്നാനി: നിയമസഭാ തെരഞ്ഞെടുപ്പിന്‌ പൊന്നാനിയില്‍ ചിത്രം തെളിഞ്ഞു. ഇടതുമുന്നണി സ്‌ഥാനാര്‍ഥിയായി വഖഫ്‌ ബോര്‍ഡ്‌ ചെയര്‍മാന്‍ എം.കെ. സക്കീറും യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥിയായി കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ.പി. നൗഷാദലിയും അങ്കത്തിനിറങ്ങും. കടുത്ത മത്സരത്തിന്‌ വഴി തുറക്കുന്നതാണ്‌ ഇരു മുന്നണികളുടേയും സ്‌ഥാനാര്‍ഥിത്വം. സി.പി.എം. പൊന്നാനി നിയോജക മണ്ഡലം കമ്മിറ്റി എം.കെ. സക്കീറിന്റെ സ്‌ഥാനാര്‍ഥിത്വത്തിന്‌ അംഗീകാരം നല്‍കി.
പൊന്നാനിയില്‍ തുടര്‍ച്ചയായ അഞ്ചാം വിജയമാണ്‌ എം.കെ. സക്കീറിലൂടെ സി.പി.എം. ലക്ഷ്യമിടുന്നത്‌. പി.എസ്‌.സി. ചെയര്‍മാന്‍, വഖഫ്‌ ബോര്‍ഡ്‌ ചെയര്‍മാന്‍ എന്നീ നിലകളില്‍ ശ്രദ്ധേയമായ ഇടപെടല്‍ നടത്തിയ സക്കീറിന്റെ പ്രവര്‍ത്തനങ്ങള്‍ ഗുണകരമാകുമെന്നാണ്‌ സി.പി.എം. കണക്കുകൂട്ടുന്നത്‌.
സമൂഹത്തിന്റെ എല്ലാ മേഖലകളിലേയും വോട്ട്‌ നേടാന്‍ സക്കീറിനാകുമെന്നാണ്‌ പാര്‍ട്ടി പ്രതീക്ഷിക്കുന്നത്‌. നേരത്തേ എം. സ്വരാജിന്റെ പേര്‌ സജീവമായി കേട്ടിരുന്നെങ്കിലും മത്സരരംഗത്തേക്കില്ലെന്ന്‌ അദ്ദേഹംതന്നെ തന്നെ അറിയിക്കുകയായിരുന്നു.
വിദ്യാര്‍ഥി രാഷ്‌ട്രീയത്തിലൂടെയാണ്‌ സക്കീറിന്റെ രാഷ്‌ട്രീയപ്രവേശം. എം.ഇ.എസ്‌. പൊന്നാനി കോളജിലെ യൂണിവേഴ്‌സിറ്റി യൂണിയന്‍
കൗണ്‍സിലറായിരുന്നു. തുടര്‍ന്ന്‌ തൃശൂരില്‍ സീനിയര്‍ അഭിഭാഷകനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ്‌ പി.എസ്‌.സി. അംഗമാകുന്നത്‌.
പൊന്നാനിയിലെ യു.ഡി.എഫ്‌ . വേദികളില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി സ്‌ഥിരം സാന്നിധ്യമാണ്‌ നൗഷാദ്‌ അലി. കെ.പി.സി.സിയുടെ മിഷന്‍ 2025-ന്റെ ഭാഗമായി പൊന്നാനിയുടെ ചുമതലക്കാരനായെത്തിയ നൗഷാദ്‌ അലി കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും പരിപാടികളില്‍ സ്‌ഥിരം പ്രഭാഷകനാണ്‌. സംസ്‌ഥാനത്ത്‌ കോണ്‍ഗ്രസിന്‌ വിജയസാധ്യതയുണ്ടെന്നു പ്രതിപക്ഷനേതാവ്‌ വി.ഡി. സതീശന്‍ നല്‍കിയ 63 മണ്ഡലങ്ങളുടെ പട്ടികയില്‍ പൊന്നാനിയും ഉള്‍പ്പെട്ടിട്ടുണ്ട്‌. 2006 മുതല്‍ ഇടതുപക്ഷത്തിനൊപ്പമുള്ള പൊന്നാനി തിരിച്ചുപിടിക്കാന്‍ സതീശന്റെ ആശീര്‍വാദത്തോടെ പൊന്നാനിയിലെത്തിയതാണ്‌ കെ.പി. നൗഷാദ്‌അലി.രണ്ടര വര്‍ഷം മുന്‍പ്‌ എം.പി. ഗംഗാധരന്‍ ഫൗണ്ടേഷന്‍ പൊന്നാനിയില്‍ സംഘടിപ്പിച്ച എം.പി. ഗംഗാധരന്‍ അനുസ്‌മരണ പരിപാടിയിലൂടെയാണ്‌ കെ.പി. നൗഷാദ്‌അലി പൊന്നാനിയില്‍ രംഗപ്രവേശം ചെയ്യുന്നത്‌. വി.ഡി. സതീശനായിരുന്നു അന്ന്‌ ഉദ്‌ഘാടകന്‍. പൊന്നാനി മണ്‌ഡലത്തിലെ സംഘടനാ സംവിധാനം കരുത്തുറ്റതാക്കി പൊന്നാനി തിരിച്ചുപിടിക്കുക എന്ന ചുമതലയായിരുന്നു നൗഷാദ്‌അലിക്ക്‌ നല്‍കിയിരുന്നത്‌. മുസ്ലിം സംഘടനകളുമായി അടുത്തബന്ധം പുലര്‍ത്തുന്ന നൗഷാദ്‌അലിയുടെ പൊന്നാനിയിലെ സാന്നിധ്യം കോണ്‍ഗ്രസിന്‌ഗുണം ചെയ്യുമെന്ന വിലയിരുത്തല്‍ പാര്‍ട്ടി നേതൃത്വത്തിനുണ്ട്‌.ത്രിതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ പൊന്നാനിയിടെ തീരദേശ മേഖല കേന്ദ്രീകരിച്ചായിരുന്നു നൗഷാദലിയുടെ പ്രവര്‍ത്തനം. തീരദേശത്ത്‌ യു.ഡി.എഫിന്‌ മുന്നേറ്റമുണ്ടാക്കാനായത്‌ നൗഷാദ്‌ അലി ഇഫക്‌ടിന്റെ ഭാഗമായാണെന്നാണ്‌ യു.ഡി.എഫ്‌. നേതൃത്വത്തിന്റെ വിലയിരുത്തല്‍.

Ads by Google
Saturday 14 Mar 2026 10.50 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google