കൊച്ചി: കെ.പി.എം.എസ്. 55 ാം സംസ്‌ഥാന സമ്മേളനം നാളെ കൊച്ചിയില്‍ ആരംഭിക്കും. മറൈന്‍ ൈഡ്രവില്‍ വൈകിട്ട് 5.30നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്ും. കെ.പി.എം.എസ്. സംസ്‌ഥാന പ്രസിഡന്റ് പി.എ. അജയ്‌ഘോഷ് അധ്യക്ഷത വഹിക്കും. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ മുഖ്യാതിഥിയായിരിക്കും. 16 ന് എറണാകുളം ടൗണ്‍ഹാളില്‍ വര്‍ക്കിങ് പ്രസിഡന്റ് ഡോ.ആര്‍. വിജയകുമാര്‍ പതാക ഉയര്‍ത്തും. 10.30നു പ്രതിനിധി സമ്മേളനം പുന്നല ശ്രീകുമാര്‍ ഉദ്‌ഘാടനം ചെയ്ും. പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും.
വൈകിട്ട് അഞ്ചിന് സാംസ്‌കാരിക സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്‌ഘാടനം ചെയ്ും. 17 നു പൊതുചര്‍ച്ചയും ഭാരവാഹി തെരഞ്ഞെടുപ്പും നടക്കും. രാവിലെ 11നു സുഹൃദ്‌സമ്മേളനം മന്ത്രി പി. രാജീവ് ഉദ്‌ഘാടനം ചെയ്ും. സംസ്‌ഥാനത്തെ 109 യൂണിയനുകളിലെ 878 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ സംസ്‌ഥാന ഖജാന്‍ജി അഡ്വ.എ. സനീഷ് കുമാര്‍, അഖില്‍ കെ. ദാമോദരന്‍, രമ പ്രതാപനം, എം.ടി.മോഹനന്‍ എന്നിവര്‍ സംബന്ധിച്ചു.