Sunday, March 15, 2026 Last Updated 24 Min 39 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 14 Mar 2026 10.50 AM

പറവൂരില്‍ ബി.ജെ.പിയുടെ മെഗാ അദാലത്തും ജനസംഗമവും നാളെ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ ധര്‍മടം മണ്ഡലത്തില്‍ ബി.ജെ.പി. നടത്തിയ നടത്തിയ മെഗാ അദാലത്തും ജനസംഗമവും പ്രതിപക്ഷ നേതാവ്‌ സതീശന്റ മണ്ഡലമായ പറവൂരിലും നടത്താന്‍ ബി.ജെ.പി.
ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍ രാജീവ്‌ ചന്ദ്രശേഖര്‍, കേന്ദ്ര ഫിഷറീസ്‌ സഹമന്ത്രി ജോര്‍ജ്‌ കുര്യന്‍ എന്നിവരും കേന്ദ്ര സര്‍ക്കാരിലെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്‌ഥരും പങ്കെടുക്കും. പരാതികള്‍ സ്വീകരിച്ച്‌ അവ വിവിധ വകുപ്പുകളിലേക്കു കൈമാറും. ധര്‍മടത്ത്‌ നടത്തിയ മെഗാ അദാലത്തില്‍ വന്‍ ജനപ്രവാഹമായിരുന്നു. മുഖ്യന്ത്രിയുടെ മണ്ഡലത്തിലെ വികസന മുരടിപ്പ്‌ ഇതിലൂടെ പ്രതിഫലിച്ചെന്ന്‌ ബി.ജെ.പി. നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
രണ്ടര ദശാബ്‌ദമായി പറവൂര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന വി.ഡി. സതീശന്‍ മണ്ഡലത്തിനായി കാര്യമായ വികസന പദ്ധതികള്‍ നടപ്പാക്കിയില്ലെന്നാണ്‌ ആരോപണം. നിരവധിയായ കേന്ദ്ര പദ്ധതികള്‍ നടപ്പാക്കാതെ മുഖംതിരിക്കുകയായിരുന്നു എല്‍.ഡി.എഫും യു.ഡി.എഫും. ധര്‍മടത്തുണ്ടായതുപോലുള്ള പരാതി പ്രവാഹം പറവൂരിലും ഉണ്ടാകുമെന്ന്‌ ബി.ജെ.പി. നേതാക്കള്‍ പറഞ്ഞു.
വികസനം ജന്മാവകാശം എന്ന മുദ്രാവാക്യം ഉയര്‍ത്തി ഭാരതീയ ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നോര്‍ത്ത്‌ പറവൂര്‍ ചേന്നമംഗലം സണ്ണി കണ്‍വന്‍ഷന്‍ സെന്ററില്‍ നാളെ രാവിലെ 9 മുതലാണു പരിപാടി. പറവൂര്‍ മണ്ഡലത്തിനു പുറമേ എറണാകുളം ജില്ലയിലെ ജനങ്ങളുടെ പൊതുവായ പ്രശ്‌നങ്ങളും പ്രാദേശിക വികസന സ്വപ്‌നങ്ങളും പൊതു വിഷയങ്ങളും കേള്‍ക്കും. മറ്റു ജില്ലകളില്‍ എം.എല്‍.എമാരുടെയും മന്ത്രിമാരുടെയും വസതികളിലേക്കു കൂടി മാര്‍ച്ചും ധര്‍ണയും നടത്താനും തീരുമാനിച്ചി

Ads by Google
Saturday 14 Mar 2026 10.50 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google