അമ്പലപ്പുഴ: പാര്‍ട്ടി വിട്ട ജി. സുധാകരനു മറുപടിയായി ഇന്ന് സി.പി.എമ്മിന്റെ ശക്‌തിപ്രകടനം. വൈകിട്ടു നാലിനു വി.എസ്. അച്യുതാനന്ദന്റെ വീടിന് മുന്നില്‍ നിന്നാരംഭിക്കുന്ന പ്രകടനം പഴയ നടക്കാവ് റോഡ് വഴി സുധാകരന്റെ വീടിന് സമീപത്തു കൂടി കളര്‍കോട് സമാപിക്കും. ഇവിടെ പൊതുയോഗവും സംഘടിപ്പിച്ചിട്ടുണ്ട്. പരമാവധി പ്രവര്‍ത്തകരെ അണിനിരത്തി ശക്‌തി തെളിയിക്കാനാണ് പാര്‍ട്ടി തീരുമാനം. ഇതിനായി ലോക്കല്‍, ബ്രാഞ്ച് കമ്മിറ്റികള്‍ക്ക് പ്രത്യേക നിര്‍ദേശവും നല്‍കി.
എല്ലാ ജില്ലാകമ്മിറ്റിയംഗങ്ങളും പൊതുയോഗത്തില്‍ പങ്കെടുക്കാനാണ് നിര്‍ദേശം. വരും ദിവസങ്ങളില്‍ സുധാകരന് മറുപടി നല്‍കാന്‍ കൂടുതല്‍ സംസ്‌ഥാന നേതാക്കളും ആലപ്പുഴയില്‍ എത്തും.