കൊച്ചി: മാസപ്പടി കേസില്‍ സി.എം.ആര്‍.എലില്‍നിന്നു കൈക്കൂലി കൈപ്പറ്റിയവരുടെ പേരു വിവരങ്ങള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടു ബി.ജെ.പി. സംസ്‌ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ് നല്‍കിയ ഹര്‍ജിയില്‍ വിധി പറയുന്നതു ഹൈക്കോടതി സ്‌റ്റേ ചെയ്‌തു.
എസ്.എഫ്.ഐ.ഒ. കേസുകള്‍ പരിഗണിക്കുന്ന എറണാകുളം പ്രത്യേക കോടതിയിലായിരുന്നു ഷോണ്‍ ജോര്‍ജ് ഹര്‍ജി നല്‍കിയിരുന്നത്. സി.എം.ആര്‍.എല്‍. മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ മൂന്നാം പ്രതിയായി എസ്.എഫ്.ഐ.ഒ. കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിനൊപ്പം 775 പേജുള്ള കേസ് ഡയറിയും ഹാജരാക്കിയിരുന്നു. ഇതില്‍ മൂവായിരത്തിലധികം എന്‍ട്രികളിലായി നിരവധി ആളുകള്‍ പണം കൈപ്പറ്റിയ വിവരങ്ങളും ഉള്‍പ്പെട്ടിരുന്നു. ഇതിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടു ഷോണ്‍ ജോര്‍ജ് എസ്.എഫ്.ഐ.ഒ. കേസുകള്‍ പരിഗണിക്കുന്ന എറണാകുളം പ്രത്യേക കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജിയില്‍ വിധി പറയാനിരിക്കെയാണ് രേഖാ കൈമാറ്റം സംബന്ധിച്ചു സി.എം.ആര്‍.എല്‍. മാനേജ്‌മെന്റ് ഹൈക്കോടതിയില്‍നിന്നു സ്‌റ്റേ നേടിയത്.