Sunday, March 15, 2026 Last Updated 17 Min 17 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 14 Mar 2026 10.50 AM

നഴ്‌സുമാരുടെ സമരം പിന്‍വലിച്ചു

തിരുവനന്തപുരം/കൊച്ചി: ശമ്പളവര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുയര്‍ത്തി സംസ്‌ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു.
സമരം നിര്‍ത്തിവച്ച്‌ പ്രശ്‌നപരിഹാരത്തിനായി മധ്യസ്‌ഥ ചര്‍ച്ച നടത്തണമെന്ന ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്നാണു നടപടി. 17 നു രാവിലെ പതിനൊന്നിന്‌ ഹൈക്കോടതി മീഡിയേഷന്‍ സെന്ററില്‍ ചര്‍ച്ച നടത്തും. മധ്യസ്‌ഥ ചര്‍ച്ചയുടെ ഫലം 19 നു കോടതിയെ അറിയിക്കണം. അതുവരെ സമരം പാടില്ലെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
നിരവധി സ്വകാര്യ ആശുപത്രി മാനേജ്‌മന്റുകളുമായി ചര്‍ച്ച നടത്തിയെന്നും അനുകൂല സമീപനത്തെത്തുടര്‍ന്നു സമരം നിര്‍ത്തിയെന്നും യുണൈറ്റഡ്‌ നഴ്‌സസ്‌ അസോസിയേഷന്‍ കോടതിയില്‍ അറിയിച്ചു. തുടര്‍ന്നാണു മറ്റ്‌ ആശുപത്രി മാനേജ്‌മന്റുകളുമായും ചര്‍ച്ച നടത്താന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്‌. കൊച്ചി വി.പി.എസ്‌ ലേക്‌ഷോര്‍ ആശുപത്രിയുടെയും കേരള ൈപ്രവറ്റ്‌ ഹോസ്‌പിറ്റല്‍ മാനേജ്‌മെന്റ്‌ അസോസിയേഷന്റേയും സംയുക്‌ത ഹര്‍ജിയിലാണ്‌ ജസ്‌റ്റിസ്‌ സി.പി. മുഹമ്മദ്‌ നിയാസിന്റെ ഉത്തരവ്‌.
ആശുപത്രി മാനേജ്‌മെന്റുകളും നഴ്‌സുമാരും തമ്മിലുള്ള ദീര്‍ഘകാല തര്‍ക്കവും ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും ഇതു രോഗികളെയും പൊതുജനങ്ങളെയും ബുദ്ധിമുട്ടിലാക്കുമന്നും കോടതി ചൂണ്ടിക്കാട്ടി.
ആരോഗ്യ സ്‌ഥാപനങ്ങളുടെ തടസമില്ലാത്ത പ്രവര്‍ത്തനം മുന്‍നിര്‍ത്തി മധ്യസ്‌ഥ നടപടികള്‍ സ്വീകരിക്കുകയാണ്‌ ഇരുവിഭാഗത്തിനും ഉചിതമെന്ന്‌ ഹൈക്കോടതി വ്യക്‌തമാക്കി. മിനിമം വേതനം നാല്‍പതിനായിരം രൂപയാക്കണം എന്നാവശ്യപ്പെട്ടാണ്‌ സംസ്‌ഥാനത്ത്‌ നഴ്‌സുമാര്‍ സമരം ആരംഭിച്ചത്‌.

Ads by Google
Saturday 14 Mar 2026 10.50 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google