Sunday, March 15, 2026 Last Updated 17 Min 50 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 14 Mar 2026 10.50 AM

മകന്റെ മരണത്തില്‍ മനംനൊന്ത്‌ ദമ്പതികള്‍ ജീവനൊടുക്കി

കാസര്‍ഗോഡ്‌: ഏകമകന്റെ അപകടമരണത്തേത്തുടര്‍ന്ന്‌ മാതാപിതാക്കള്‍ ജീവനൊടുക്കി. പൊയ്‌നാച്ചി പറമ്പില്‍ വേണുഗോപാലന്‍നായര്‍ (50), ഭാര്യ സ്‌മിത (42) എന്നിവരെയാണ്‌ ഇന്നലെ രാവിലെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്‌. മകന്‍ ശിവാനന്ദ(19)ന്റെ മരണത്തില്‍ മനംനൊന്ത്‌ ദമ്പതികള്‍ ജീവനൊടുക്കിയെന്നാണ്‌ പോലീസ്‌ നിഗമനം. കഴിഞ്ഞ ഡിസംബര്‍ 29-ന്‌ ബേക്കല്‍ ബീച്ച്‌ ഫെസ്‌റ്റിവലില്‍ റാപ്പര്‍ വേടന്റെ സംഗീതപരിപാടി കഴിഞ്ഞ്‌ മടങ്ങുന്നതിനിടെ ട്രെയിന്‍ തട്ടിയാണ്‌ ശിവാനന്ദന്‍ മരിച്ചത്‌. മകന്‍ മരിച്ചതിന്റെ ആഘാതത്തില്‍നിന്ന്‌ ദമ്പതികള്‍ മുക്‌തരായിരുന്നില്ലെന്ന്‌ ബന്ധുക്കളും അയല്‍വാസികളും പറയുന്നു. ഇന്നലെ രാവിലെ ഏറെ വൈകിയിട്ടും വീട്‌ അടഞ്ഞുകിടക്കുന്നതു കണ്ട്‌ അയല്‍വാസികള്‍ പരിശോധിച്ചപ്പോഴാണ്‌ ദമ്പതികളെ മരിച്ചനിലയില്‍ കണ്ടെത്തിയത്‌. എന്‍ജിനീയറിങ്‌ വിദ്യാര്‍ഥിയായിരുന്ന ശിവാനന്ദന്‍ സംഗീതപരിപാടി കഴിഞ്ഞ്‌ മടങ്ങുമ്പോള്‍ റെയില്‍വേ ട്രാക്ക്‌ മുറിച്ചുകടക്കുന്നതിനിടെയാണ്‌ ട്രെയിനിടിച്ച്‌ മരിച്ചത്‌.

Ads by Google
Saturday 14 Mar 2026 10.50 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google