Sunday, March 15, 2026 Last Updated 9 Min 5 Sec ago Malayalam Edition
Todays E paper
Ads by Google
Friday 13 Mar 2026 07.56 PM

നഴ്സുമാരു‌ടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി; ചൊവ്വാഴ്ച മധ്യസ്ഥത ചർച്ച ; ചർച്ച പൂർത്തിയാകുംവരെ സമരം പാടില്ല

മധ്യസ്ഥ ചർച്ച ചൊവ്വാഴ്ച്ച നടത്താമെന്ന് കോടതി നിർദേശിച്ചു.
nurses strike

നഴ്‌സുമാരുടെ സമരത്തിൽ മധ്യസ്ഥത ചർച്ചയ്ക്ക് നിർദേശം നൽകി ഹൈക്കോടതി. മധ്യസ്ഥ ചർച്ച ചൊവ്വാഴ്ച്ച നടത്താമെന്ന് കോടതി നിർദേശിച്ചു. മധ്യസ്ഥ ചർച്ചകൾ പൂർത്തിയാകുന്നത് വരെ സമരം പാടില്ലെന്ന് ഹൈക്കോടതി നിർദേശം നൽകി. ഹൈക്കോടതി മീഡിയേഷൻ സെന്ററിൽ നിന്നും മധ്യസ്ഥനെ നിയോഗിക്കുമെന്നും അറിയിച്ചു.

ശമ്പള പരിഷ്കരണം ആവശ്യപ്പെട്ടു സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നടത്തുന്ന അനിശ്ചിതകാല സമരം ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ഉൾപ്പെടെ ബഹിഷ്കരിച്ചാണ് സമരം മുന്നോട്ട് പോകുന്നത്. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ ശക്തമായി സമരം മുന്നോട്ടു കൊണ്ടുപോകാനാണ് സംഘടനകളുടെ തീരുമാനം. എന്നാൽ ഇപ്പോഴുള്ള സമരം അനാവശ്യമാണെന്നാണ് ആശുപത്രി മാനേജുമെൻ്റുകളുടെ നിലപാട്.

ആശുപത്രികളിൽ നഴ്സുമാരുടെ എണ്ണം കുറഞ്ഞത് രോഗികളെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. അതേസമയം ആശുപത്രി സേവനം മുടങ്ങുന്നില്ലെന്ന് സർക്കാർ ഉറപ്പ് വരുത്തണമെന്ന് ഹൈക്കോടതി നിര്‍ദേശം നൽകിയിരുന്നു.

Ads by Google
Friday 13 Mar 2026 07.56 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google