Sunday, March 15, 2026 Last Updated 14 Min 25 Sec ago Malayalam Edition
Todays E paper
Ads by Google
Friday 13 Mar 2026 06.10 PM

അനധികൃതമായിട്ടാണ് വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർത്തതെന്ന് ആരോപണം: ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ വക്കീൽ നോട്ടീസ്

അനധികൃതമായിട്ടാണ് വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർത്തതെന്ന് ചൂണ്ടിക്കാട്ടി സിപിഐ നേതാവ് ടി മുരുകേഷ് ആണ് ഇവർക്കെതിരെ പരാതി നൽകിയത്.
sreenadevi kunjamma

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ വക്കീൽ നോട്ടീസ്.
അനധികൃതമായിട്ടാണ് വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർത്തതെന്ന് ചൂണ്ടിക്കാട്ടി സിപിഐ നേതാവ് ടി മുരുകേഷ് ആണ് ഇവർക്കെതിരെ പത്തനംതിട്ട ജില്ലാ കോടതിയിലും തെരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി നൽകിയിരിക്കുന്നത്.

റേഷൻ കാർഡിൽ പേര് ഉണ്ടെന്ന് പറഞ്ഞായിരുന്നു ശ്രീനാദേവി വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർത്തത്. കൊല്ലം സ്വദേശിയായ ശ്രീനാദേവിക്ക് പത്തനംതിട്ട ജില്ലയിൽ സ്ഥിരം വിലാസം ഇല്ല. റേഷൻ കാർഡിൽ വ്യാജമായി പേരുചേർത്താണെന്ന് പരാതിക്ക് പിന്നാലെയാണ് ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ വക്കീൽ നോട്ടീസ് നല്‍കിയത്.

ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് ചേർത്തത് കാർഡ് ഉടമയുടെ ഭർതൃ സഹോദരിയുടെ മകൾ എന്ന് സൂചിപ്പിച്ചാണെന്നും എന്നാൽ കാർഡ് ഉടമയ്ക്ക് ഭർതൃസഹോദരിയോ മകളോ ഇല്ലെന്നും പരാതിയിൽ പറയുന്നു. കാർഡ് ഉടമ 2024 സെപ്റ്റംബർ 18ന് മരിച്ചുവെന്നും പരാതിയിലുണ്ട്.

പരാതിയുടെ അടിസ്ഥാനത്തിൽ ശ്രീനാദേവി കുഞ്ഞമ്മയുടെ പേരുവെട്ടാൻ അടൂർ താലൂക്ക് സപ്ലൈ ഓഫീസർ ഉത്തരവിട്ടു. സപ്ലൈ ഓഫീസറുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്രീനാദേവി അറിയിച്ചു.

Ads by Google
Friday 13 Mar 2026 06.10 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google