Sunday, March 15, 2026 Last Updated 18 Min 30 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 12 Mar 2026 11.32 PM

ബാലനടനിലൂടെ സിനിമാ രംഗത്ത്‌ ശ്രദ്ധേയനായ യുവ എന്‍ജിനീയര്‍ തൂങ്ങിമരിച്ചു

uploads/news/2026/03/829910/k10.jpg

പയ്ന്നൂര്‍: ബാലനടനിലൂടെ സിനിമാരംഗത്തു ശ്രദ്ധേയനായ അന്നൂരിലെ യുവ എന്‍ജിനീയര്‍ ഹരിമുരളി (അപ്പൂസ്‌ -27)യെ ബന്ധുവും സിനിമാ താരവുമായ അന്നൂരിലെ കെ.യു. മനോജിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി.
ഇന്നലെ രാവിലെയാണ്‌ ബന്ധുക്കള്‍ കിടപ്പുമുറിയില്‍ തൂങ്ങിയനിലയില്‍ കണ്ടത്‌. ഉടന്‍ പയ്ന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രസികന്‍ എന്ന സിനിമയില്‍ ദിലീപിന്റെ കൂടെയും അണ്ണന്‍ തമ്പി എന്ന മമ്മൂട്ടി ചിത്രത്തിലും അഭിനയിച്ചാണ്‌ അപ്പൂസ്‌ പ്രേക്ഷകശ്രദ്ധ നേടിയത്‌. പ്രശസ്‌ത നാടക നടന്‍ പയ്ന്നൂര്‍ മുരളിയുടേയും, പ്രസന്നയുടേയും മകനാണ്‌ ഹരിമുരളി. സഹോദരന്‍: ശ്രീമുരളി (സോഫ്‌റ്റ്‌ വെയര്‍ എന്‍ജിനീയര്‍). ദിവസങ്ങള്‍ക്ക്‌ മുമ്പാണ്‌ യുവാവ്‌ നാട്ടിലെത്തിയത്‌.

Ads by Google
Thursday 12 Mar 2026 11.32 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google