Sunday, March 15, 2026 Last Updated 18 Min 12 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 12 Mar 2026 11.32 PM

പാലക്കാടിന്‌ വലിയൊരു മാറ്റവുമായി റീഗല്‍ ജ്വല്ലേഴ്‌സിന്റെ പുതിയ ഷോറൂം 15ന്‌ മഞ്‌ജു വാര്യര്‍ ഉദ്‌ഘാടനം ചെയ്യും

തൃശൂര്‍: ഏറ്റവും വലിയ ഹോള്‍സെയില്‍ ആന്റ്‌ മാനുഫാക്‌ച്ചറിംഗ്‌ ജ്വല്ലറിയായ റീഗല്‍ ജ്വല്ലേഴ്‌സിന്റെ പാലക്കാട്ടെ പുതിയ ഷോറൂമിന്റെ ഉദ്‌ഘാടനം പാലക്കാട്‌ ടൗണ്‍ ബസ്‌ സ്‌റ്റാന്‍ഡ്‌ റോഡില്‍ 15ന്‌ രാവിലെ 10 മണിക്ക്‌ റീഗല്‍ ജ്വല്ലേഴ്‌സ്‌ ബ്രാന്റ്‌ അമ്പാസിഡര്‍ മഞ്‌ജു വാര്യര്‍ നിര്‍ഹിക്കും.
സ്വര്‍ണാഭരണ വ്യാപാര ചരിത്രത്തില്‍ സ്വര്‍ണാഭരണങ്ങള്‍ക്ക്‌ ഹോള്‍സെയില്‍ വില എന്ന വലിയ ആശയം ആദ്യം അവതരിപ്പിച്ച റീഗല്‍ ജ്വല്ലേഴ്‌സിന്റെ ഈ പുതിയ ഷോറൂം ഏറ്റവും വൈവിധ്യമായ ആഭരണ ശേഖരമാണ്‌ പാലക്കാടിനായി ഒരുക്കിയിരിക്കുന്നതെന്ന്‌ അധികൃതര്‍ പറഞ്ഞു. എക്‌സ്‌ക്ലൂസീവായ സ്വര്‍ണാഭരണ കളക്ഷനുകള്‍ മറ്റാര്‍ക്കും നല്‍കാനാകാത്ത വലിയ ലാഭത്തോടെ ഉപഭോക്‌താവിന്‌ പര്‍ച്ചേസ്‌ ചെയ്യാമെന്നും അധികൃതര്‍ വ്യക്‌തമാക്കി.
ഏറ്റവും ട്രെന്‍ഡിങ്ങായ ലൈറ്റ്‌ വെയ്‌റ്റ്‌ വെഡിംങ്ങ്‌ കളക്ഷന്‍സ്‌, കേരള ട്രഡീഷണല്‍ ഓര്‍ണമെന്റ്‌സ്‌, ബോംബെ കല്‍ക്കട്ട കളക്ഷന്‍സ്‌, ചെട്ടിനാട്‌, നഗാസ്‌, ആന്റിക്ക്‌, പോള്‍ക്കി ആഭരണങ്ങള്‍ കൂടാതെ അന്താരാഷ്‌ട്ര സെര്‍ട്ടിഫൈഡ്‌ ഡയമണ്ട്‌ ആഭരണങ്ങള്‍, അണ്‍കട്ട്‌ ഡയണ്ട്‌ ആഭരണങ്ങള്‍, പ്രെഷ്യസ്‌ സ്‌റ്റോണ്‍ ആഭരണങ്ങള്‍, പ്രീമിയം പ്‌ളാറ്റിനം ആഭരണങ്ങള്‍, 18 കാരറ്റ്‌ ആഭരണങ്ങള്‍, 14 കാരറ്റ്‌ ആഭരണങ്ങള്‍ തുടങ്ങിയവയുടെ അപൂര്‍ ശേഖരമാണ്‌ പുതിയ ഷോറൂമില്‍ ഒരുക്കിയിരിക്കുന്നത്‌.
ആധുനികവും പരമ്പരാഗതവുമായ അഭിരുചികള്‍ക്ക്‌ അനുയോജ്യമായ വിപുലമായ കളക്ഷനാണ്‌ പുതിയ ഷോറൂമിന്റെ സവിശേഷത. വിവാഹ പര്‍ച്ചേസുകള്‍ക്കായി പ്രത്യേക വിഭാഗങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്‌. പാലക്കാട്‌ ടൗണ്‍ ബസ്‌ സ്‌റ്റാന്‍ഡ്‌ റോഡിലാണ്‌ പുതിയ ഷോറൂം സജ്‌ജമാക്കിയിരിക്കുന്നത്‌. ഫോണ്‍: 8512909090.

Ads by Google
Thursday 12 Mar 2026 11.32 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google