Sunday, March 15, 2026 Last Updated 21 Min 50 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 12 Mar 2026 11.32 PM

ടൂര്‍ ഓഫ്‌ തേക്കടി സൈക്ലിങ്‌ നാളെ കോട്ടയത്ത്‌ തുടങ്ങും

കോട്ടയം: കെ.ഇ.ജി. ബൈക്കേഴ്‌സ്‌ സംഘടിപ്പിക്കുന്ന ഗ്രാന്‍ ഫോണ്ടോ സൈക്ലിങ്‌ മത്സരമായ ടൂര്‍ ഓഫ്‌ തെക്കടി നാളെ നടക്കും. കോട്ടയം നഗരത്തില്‍നിന്ന്‌ ആരംഭിക്കുന്ന യാത്ര തേക്കടിയില്‍ സമാപിക്കും. സൗത്ത്‌ ഇന്ത്യന്‍ ബാങ്കിന്റെയും കേരള ടൂറിസത്തിന്റെയും സഹകരണത്തോടെയാണ്‌ ഇവന്റ്‌് സംഘടിപ്പിച്ചരിക്കുന്നത്‌. റൈഡ്‌ പൂര്‍ത്തിയായതിനുശേഷം വൈകിട്ട്‌ 4:30ന്‌ തേക്കടിയില്‍ സമ്മാനദാനവും സമാപന സമ്മേളനവും നടക്കും. വിവിധ കഴിവുകളുള്ള സൈക്ലിസ്‌റ്റുകള്‍ക്ക്‌ പങ്കെടുക്കാന്‍ കഴിയുന്ന വിധത്തിലാണ്‌ റേസ്‌ വിഭാഗവും ടൂര്‍ വിഭാഗവും ഉള്‍പ്പെടുത്തി ഇവന്റ്‌ രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്‌.
റേസ്‌ വിഭാഗം 154 കി.മി. (ഫിനിഷ്‌: അണക്കര, ഇടുക്കി) റേസ്‌ മൂന്നു വിഭാഗങ്ങളായി വിഭജിച്ചിട്ടുണ്ട്‌: മെന്‍ എലിറ്റ്‌ (18-39 വയസ്‌) കട്ട്‌ ഓഫ്‌ സമയം: 8.5 മണിക്കൂര്‍ മെന്‍ മാസ്‌റ്റേഴ്‌സ്‌ (40 വയസ്‌ മുകളില്‍) കട്ട്‌ ഓഫ്‌ സമയം: 9.5 മണിക്കൂര്‍.
വിമന്‍സ്‌ റേസ്‌ (18 വയസ്‌ മുകളില്‍) കട്ട്‌ ഓഫ്‌ സമയം: 9.5 മണിക്കൂര്‍ ടൂര്‍ വിഭാഗം: 169 കി.മി (ഫിനിഷ്‌: തേക്കടി, ഇടുക്കി) ഈ വിഭാഗത്തില്‍ പങ്കെടുക്കുന്നവര്‍ക്ക്‌ 14.5 മണിക്കൂര്‍ സമയം ലഭിക്കും. കോട്ടയത്തുനിന്ന്‌ ആരംഭിച്ച്‌ എറ്റുമാനൂര്‍, പാലാ, കരിങ്കുന്നം, മുട്ടം, കുളമാവ്‌ ഡാം, ഇടുക്കി ഡാം മേഖല കടന്ന്‌ കട്ടപ്പന വഴി തേക്കടിയില്‍ എത്തും. മത്സരം.14-ന്‌ രാവിലെ 5:30 ന്‌ നാഗമ്പടം സീസര്‍ പാലസ്‌ ഹോട്ടലിനു മുന്നില്‍നിന്ന്‌ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്യും. 293 സൈക്ലിസ്‌റ്റുകള്‍ റേസ്‌ വിഭാഗത്തിലും ടൂര്‍ വിഭാഗത്തിലും 19 വനിതാ സൈക്ലിസ്‌റ്റുകളും പങ്കെടുക്കും. ഇന്ത്യയിലെയും വിദേശ രാജ്യങ്ങളിലെയും വിവിധ ഭാഗങ്ങളില്‍നിന്നുള്ള സൈക്ലിസ്‌റ്റുകളെ ഒന്നിച്ചു കൊണ്ടുവരുന്ന മത്സരം രാജ്യത്തിലെ ഏറ്റവും വെല്ലുവിളിയേറിയതും ദൈര്‍ഘ്യവുമായ മത്സരമായാണ്‌ കണക്കാക്കുന്നത്‌.

Ads by Google
Thursday 12 Mar 2026 11.32 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google