Sunday, March 15, 2026 Last Updated 17 Min 10 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 12 Mar 2026 11.32 PM

സുധാകരന്‍ മാറി ചിന്തിക്കുമെന്ന്‌ പ്രതീക്ഷ: ആര്‍. നാസര്‍

ആലപ്പുഴ: ജി. സുധാകരനോട്‌ ഒരു അവഗണനയും കാണിച്ചിട്ടില്ലെന്ന്‌ സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍.നാസര്‍. എന്തെങ്കിലും അവഗണന പറഞ്ഞാല്‍ അപ്പോള്‍ തന്നെ അത്‌ പരിഹരിക്കാമായിരുന്നു. പക്ഷേ ഒന്നും അദ്ദേഹം പറഞ്ഞിട്ടില്ല. മാര്‍ക്‌സിസത്തെയും ലെനിനിസത്തേയും പറ്റി ശരിയായി മനസിലാക്കിയ ഒരു കമ്യൂണിസ്‌റ്റുകാരന്‌ ഇത്തരത്തിലൊരു അപചയമുണ്ടാകുന്നതാണ്‌ ഗൗരവമുള്ള വിഷയം. അമ്പലപ്പുഴയില്‍ നിന്ന്‌ മത്സരിക്കുമെന്നാണ്‌ അദ്ദേഹം പറഞ്ഞിരിക്കുന്നത്‌. പിന്മാറാന്‍ അദ്ദേഹത്തോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. അദ്ദേഹം നല്ലൊരു കമ്യൂണിസ്‌റ്റായതുകൊണ്ട്‌ മാറി ചിന്തിക്കുമെന്ന്‌ കരുതുന്നു. അദ്ദേഹം കൂടി പടുത്തുയര്‍ത്തിയ ഒരു പ്രസ്‌ഥാനമാണിത്‌. അതിനെതെരഞ്ഞെടുപ്പ്‌ കാലത്ത്‌ ഇത്തരത്തിലൊരു പ്രതിസന്ധിയില്‍ കൊണ്ടെത്തിക്കാന്‍ പാടില്ലാത്തതാണ്‌. - നാസര്‍ പറഞ്ഞു.

Ads by Google
Thursday 12 Mar 2026 11.32 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google