Sunday, March 15, 2026 Last Updated 19 Min 18 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 12 Mar 2026 11.32 PM

ഇ.ഡി. നടപടി: വിശദീകരണവുമായി ജാസ്‌മിന്‍ ഷാ

കൊച്ചി: ഇ.ഡി. അറ്റാച്ച്‌ ചെയ്‌തത്‌ ഏതൊക്കെ വസ്‌തുക്കളാണെന്നു വ്യക്‌തമാക്കി യുണൈറ്റഡ്‌ നഴ്‌സസ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌് ജാസ്‌മിന്‍ ഷാ രംഗത്ത്‌.
2022 ല്‍ വാങ്ങിയ തന്റെ പേരിലുള്ള 63 ലക്ഷം രൂപയുടെ സ്വത്താണു കണ്ടുകെട്ടിയവയില്‍ ഒന്ന്‌. ഭാര്യ ഷബ്‌നയുടെ പേരിലുളള പുരയിടത്തിനായി 18 ലക്ഷം രൂപയാണു കാണിച്ചിരിക്കുന്നത്‌. തന്റെ പേരില്‍ രണ്ടു ഫിക്‌സഡ്‌ ഡെപ്പോസിറ്റുകളും ഭാര്യയുടെ സമ്പാദ്യമായി രണ്ടു ഫിക്‌സഡ്‌ ഡിപ്പോസിറ്റുകളുമാണ്‌ അറ്റാച്ച്‌ ചെയ്‌തത്‌. 2018, 2023 ല്‍ ബിബിന്‍ എന്‍. പോളിന്റെ പേരിലുളള രണ്ടു വസ്‌തുവകകള്‍, 2019 ല്‍ ഷോബി ജോസഫിന്റെ പേരിലുള്ള ഒരു വസ്‌തു, എല്ലാവരും താമസിക്കുന്ന വീട്‌ ഉള്‍ക്കൊള്ളുന്ന സ്‌ഥലങ്ങള്‍- ഇതെല്ലാം കൂടി ആകെ തുകയായി കാണിച്ചിട്ടുള്ളത്‌ 1,44,25,239 രൂപയാണ്‌. ൈക്രംബ്രാഞ്ച്‌ 2019 ല്‍ എടുത്ത കേസിന്റെ അടിസ്‌ഥാനത്തില്‍ ഉന്നത സമ്മര്‍ദങ്ങളുടെ ഭാഗമായുള്ള നടപടിയാകാം ഇതെന്നാണ്‌ അഭിഭാഷകര്‍ പറയുന്നത്‌- ജാസ്‌മിന്‍ ഷാ പറഞ്ഞു.

Ads by Google
Thursday 12 Mar 2026 11.32 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google