Sunday, March 15, 2026 Last Updated 19 Min 19 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 12 Mar 2026 11.32 PM

സുധാകരന്റെ തീരുമാനം നാടകം: എച്ച്‌. സലാം

അമ്പലപ്പുഴ: അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കാനുള്ള ജി. സുധാകരന്റെ തീരുമാനം നാടകമെന്ന്‌ എച്ച്‌. സലാം എം.എല്‍.എ. അരങ്ങേറുന്ന നാടകത്തിന്റെ ഒരു രംഗംമാത്രമേ ഇപ്പോള്‍ കണ്ടിട്ടുള്ളൂവെന്നും രണ്ടു രംഗങ്ങള്‍ കൂടി വരാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.' ഒന്ന്‌ യു.ഡി.എഫിന്റേതാണ്‌. പിന്നൊന്ന്‌ ബി.ജെ.പിയുടേതാണ്‌. വളരെയേറെ ആലോചിച്ച്‌ പ്ലാന്‍ ചെയ്‌ത കാര്യമാണ്‌ നടന്നുകൊണ്ടിരിക്കുന്നത്‌.
സുധാകരന്റെ നിലപാടിന്റെ പേരില്‍ പാര്‍ട്ടിക്ക്‌ ഒന്നും സംഭവിക്കില്ല. പാര്‍ട്ടി അണികള്‍ പാര്‍ട്ടിയുടെ ഭാഗത്തു തന്നെ ആയിരിക്കും. അമ്പലപ്പുഴ ഏരിയയില്‍നിന്ന്‌ 15 പേര്‍ പോലും പാര്‍ട്ടിയില്‍നിന്ന്‌ പോകില്ല.- സലാം പറഞ്ഞു. സുധാകരനു യു.ഡി.എഫിന്റെ പിന്തുണ കിട്ടുമോ എന്ന ചോദ്യത്തിന്‌, അത്തരം കാര്യങ്ങളെല്ലാം പ്ലാന്‍ചെയ്‌ത്‌ വെച്ചിരിക്കുകയാണന്നും സലാം പറഞ്ഞു. ഒരാള്‍ പാര്‍ട്ടിയെ ചതിച്ച്‌ ഇങ്ങനെയൊരു നിലപാടിലേക്കെത്തിയാല്‍ അവരെ എങ്ങനെയാണ്‌ നേരിടേണ്ടതെന്ന്‌ ജി. സുധാകരന്‍ തന്നെ മുന്‍കാലങ്ങളില്‍ ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്‌. ജനങ്ങളെ അണിനിരത്തി ഇത്തരം കാര്യങ്ങളെ ശക്‌തമായി നേരിടുമെന്നും സലാം അറിയിച്ചു.

Ads by Google
Thursday 12 Mar 2026 11.32 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google