Sunday, March 15, 2026 Last Updated 17 Min 46 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 12 Mar 2026 11.32 PM

സജി ചെറിയാനും എം.എം. മണിക്കും സുധാകരന്റെ വിമര്‍ശനം

ആലപ്പുഴ: വാര്‍ത്താസമ്മേളനത്തിനിടെ മന്ത്രി സജി ചെറിയാനും എം.എം. മണിക്കും ജി. സുധാകരന്റെ വിമര്‍ശനം. ഭരണഘടനയെ വിമര്‍ശിക്കാന്‍ അവകാശമുണ്ടെന്നും എന്നാല്‍ കുന്തവും കൊടച്ചക്രവും എന്ന്‌ പറയുന്നത്‌ വിമര്‍ശനമല്ലെന്നും ജി. സുധാകരന്‍ പറഞ്ഞു. ഭരണഘടനയാണ്‌ ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിക്കുന്നത്‌. അതിനെ മാനിക്കണം.
ഭരണഘടനയെ കുന്തം, കുടചക്രം എന്നൊന്നും ഞാന്‍ പറയില്ല. യഥാര്‍ഥ പാര്‍ട്ടി രീതി പറഞ്ഞുകൊണ്ടേയിരിക്കും. സ്‌ഥാനത്ത്‌ എത്രകാലം ഇരുന്നു എന്നല്ല, എന്ത്‌ ചെയ്‌തു എന്ന്‌ നോക്കണം. പാര്‍ട്ടി വിട്ടാല്‍ ജി. സുധാകരന്‍ ശൂ എന്ന്‌ എം.എം മണി പ്രതികരിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന്‌ മണി 'ഇടുക്കിയിലെ ശൂ' ആണെന്നും ആലപ്പുഴയിലെ കാര്യത്തില്‍ എം.എം. മണിക്ക്‌ എന്ത്‌ കാര്യമെന്നും ജി. സുധാകരന്‍ ചോദിച്ചു.

Ads by Google
Thursday 12 Mar 2026 11.32 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google