Sunday, March 15, 2026 Last Updated 14 Min 3 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 12 Mar 2026 07.33 PM

'മന്ത്രിയാണെങ്കിലും ഒരുമാതിരി പണി കാണിക്കല്ല്'; മന്ത്രി സജി ചെറിയാനെതിരെ എം എം മണി

മന്ത്രി സജി ചെറിയാന്‍ ഓണ്‍ലൈനായാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
uploads/news/2026/03/829860/11.gif
photo - facebook

ഇടുക്കി: മന്ത്രി സജി ചെറിയാനെതിരെ രൂക്ഷ പ്രതികരണവുമായി മുതിര്‍ന്ന സിപിഐഎം നേതാവ് എം എം മണി എംഎല്‍എ. സജി ചെറിയാന്‍ ഉദ്ഘാടനത്തിന് എത്താത്തതാണ് എം എം മണിയെ പ്രകോപിപ്പിച്ചത്. മന്ത്രിയാണെങ്കിലും ഒരുമാതിരി പണി കാണിക്കരുത് എന്നായിരുന്നു എം എം മണി പറഞ്ഞത്. ഇന്ന് ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നിര്‍മ്മിച്ച ചെങ്കുളം മള്‍ട്ടി സ്പീഷ്യസ് മത്സ്യവിത്ത് ഫാമിന്റെ ഉദ്ഘാടന വേദിയിലായിരുന്നു എം എം മണിയുടെ രോഷപ്രകടനം. മന്ത്രി സജി ചെറിയാന്‍ ഓണ്‍ലൈനായാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

മന്ത്രിയാണെങ്കിലും ഒരുമാതിരി പണി കാണിക്കല്ല്. ഞാന്‍ ഇങ്ങനെ പറഞ്ഞെന്ന് അങ്ങ് പറഞ്ഞേരെ. ഞങ്ങളെയൊക്കെ എന്തിനാ മെനക്കെടുത്തിയത്? തിരുവനന്തപുരത്ത് ഇരുന്നുളള ഒണ്ടാക്കല്. മെനക്കെടുന്നത് നമ്മള്. ഡീസലും അടിച്ച് നമ്മള്‍ പിറകേ നടക്കുവാ. മേലാല്‍ എന്നെ ഇത്തരം കാര്യങ്ങള്‍ക്ക് ക്ഷണിക്കരുതെന്ന് എംഎംമണി പറഞ്ഞു .

അയാള്‍ അവിടെ ഇരുന്ന് ഒണ്ടാക്കേണ്ട കാര്യമുണ്ടോ? ഞാനും രാജയും മതി ഇത് ഉദ്ഘാടനം ചെയ്യാന്‍. ഇതിപ്പം കുളിച്ചില്ലേലും കോണകം പുരപ്പുറത്ത് കിടക്കണമെന്ന് പറയുന്നത് പോലെയാ. എന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഞാന്‍ വേറെ വല്ലതും പറയും. അത് ഞാന്‍ പറയുന്നില്ല. ഇതൊരു സദസ് ആയതിനാല്‍' എന്നാണ് എം എം മണി പറഞ്ഞത്.

Ads by Google
Thursday 12 Mar 2026 07.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google