Sunday, March 15, 2026 Last Updated 12 Min 7 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 12 Mar 2026 07.06 PM

1500 ഫ്ലക്സ് ബോർഡുകൾ തയ്യാർ ; മണ്ഡലത്തിന്റെ പേരില്ല, സ്വയം സ്ഥാനാർഥിയായി ചാമക്കാലയും

uploads/news/2026/03/829857/9.gif
photo - facebook

തിരുവനന്തപുരം: ആരും സ്വയം പ്രഖ്യാപിത സ്ഥാനാർഥികളാകരുതെന്ന് കെപിസിസി കർശന നിർദേശം നൽകിയെങ്കിലും ജ്യോതികുമാർ ചാമക്കാലയുടെ പേരിൽ ഫ്ലക്സ് ബോർഡുകൾ തയ്യാറാക്കി. തൊടുപുഴയിലാണ് ജ്യോതികുമാർ ചാമക്കാലയുടെ പേരിൽ ഫ്ലക്സ് ബോർഡ് തയാറാക്കുന്നത്. അതേസമയം, ഫ്ലക്സ് ബോർഡുകളിൽ മണ്ഡലത്തിന്റെ പേരില്ലെന്നതും ശ്രദ്ധേയം.

ഏകദേശം 1500 ബോർഡുകൾ തയ്യാറാക്കിയെന്ന് തൊഴിലാളി പറയുന്നു. നേരത്തെ കണ്ണൂരിൽ സ്ഥാനാർഥിയാകുമെന്ന കെ. സുധാകരന്റെ പ്രസ്താവനക്കെതിരെ കെപിസിസി രം​ഗത്തെത്തിയിരുന്നു. ആരും സ്വയം സ്ഥാനാർഥിയായി പ്രഖ്യാപിക്കേണ്ടെന്നും പാർട്ടി നേതൃത്വം തീരുമാനിച്ച് അറിയിക്കുമെന്നുമായിരുന്നു കെപിസിസി പറഞ്ഞത്.

അ​തേസമയം പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പള്ളിക്ക് വീണ്ടും സീറ്റ് നൽകുന്ന കാര്യത്തിൽ കോൺഗ്രസിൽ ആശയക്കുഴപ്പം കനക്കുന്നു.ജ്യോതികുമാര്‍ ചാമക്കാലയെ പത്തനാപുരത്ത് പരിഗണിച്ചേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കേരള കോണ്‍ഗ്രസ് ബി സ്ഥാനാര്‍ഥി കെ.ബി. ഗണേഷ് കുമാറാണ് പത്തനാപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി.

Ads by Google
Thursday 12 Mar 2026 07.06 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google