Sunday, March 15, 2026 Last Updated 0 Min 55 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 12 Mar 2026 01.40 PM

''ഈ പാര്‍ട്ടിയില്‍ നില്‍ക്കുമ്പോഴാണ് വലിയ പുള്ളി, പോയാല്‍ തീര്‍ന്നു' ; പ്രതികരിച്ച് എംഎം മണി

uploads/news/2026/03/829824/mm-mani.jpg

ഇടുക്കി: മുന്‍ മന്ത്രി ജി. സുധാകരന്റെ പാര്‍ട്ടി വിടാനുള്ള തീരുമാനത്തോടും തനിക്കെതിരെയുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളോടും പ്രതികരിച്ച് എം.എം. മണി. വ്യക്തികളേക്കാള്‍ വലുതാണ് പ്രസ്ഥാനമെന്നും പാര്‍ട്ടിയില്‍ നില്‍ക്കുമ്പോഴാണ് പ്രാധാന്യമെന്നും പാര്‍ട്ടിവിട്ടാല്‍ തീര്‍ന്നെന്നും പറഞ്ഞു. മുന്‍പും പല പ്രമുഖരും പാര്‍ട്ടി വിട്ടുപോയിട്ടുണ്ടെന്നും എന്നാല്‍ പ്രസ്ഥാനം കരുത്തോടെ മുന്നോട്ടുപോയിട്ടുണ്ടെന്നും മണി ഓര്‍മിപ്പിച്ചു.

സുധാകരന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും അല്ലാത്തതും അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണ്. അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുന്നത് മാര്‍ക്സിസ്റ്റുകാരുടെ രീതിയല്ലെന്നും പിതാവിനെയടക്കം വിളിച്ച് അസഭ്യം പറയുന്ന സംസ്‌കാരം സി.പി.എമ്മിനില്ലെന്നും പറഞ്ഞു. ''ഈ പാര്‍ട്ടിയില്‍ നില്‍ക്കുമ്പോഴാണ് വലിയ പുള്ളി. ഇതില്‍നിന്ന് പോയാല്‍ തീര്‍ന്നു. ഞാനിപ്പോള്‍ പാര്‍ട്ടി വിടാന്‍ തീരുമാനിച്ചാല്‍ എന്നെ അനുനയിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ല, പോട്ടെ എന്നേ പാര്‍ട്ടി വെക്കൂ.'' എന്നായിരുന്നു മണിയുടെ വാക്കുകള്‍.

ഒരാള്‍ പോകാന്‍ തീരുമാനിച്ചാല്‍ തടയാന്‍ പാര്‍ട്ടി നില്‍ക്കില്ലെന്ന സൂചനയാണ് നല്‍കിയത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ജി. സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. തന്റെ മത്സരം പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കെതിരല്ലെന്നും ആരുടെയും പിന്തുണ തേടില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്കുള്ളിലെ അവഗണനയും ചില ഭാരവാഹികളുടെ മോശം പെരുമാറ്റവുമാണ് തന്നെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്നും സുധാകരന്‍ വെളിപ്പെടുത്തിയിരുന്നു.

Ads by Google
Thursday 12 Mar 2026 01.40 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google