Sunday, March 15, 2026 Last Updated 21 Min 17 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 12 Mar 2026 01.31 PM

ബിജെപിയുടെ പ്രതികാരം ; വീണാജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യാനിരുന്ന കെട്ടിടം ജില്ലാപ്രസിഡന്റ് നിര്‍വ്വഹിച്ചു

uploads/news/2026/03/829823/BJP.jpg

കോഴിക്കോട്: ദേശീയപാത 66 ന്റെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നടത്തിയ ചടങ്ങിന് സമാനമായി ഇടതുപക്ഷ മന്ത്രിമാര്‍ നടത്തിയ റോഡ്‌ഷോയ്ക്ക് ബദലായി കോഴിക്കോട്ട് ബിജെപിയുടെ പരിപാടി. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യാനിരുന്ന പാവമണി റോഡിലെ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് കെട്ടിടം ബി.ജെ.പി. സിറ്റി ജില്ലാകമ്മിറ്റി യുടെ നേതൃത്വത്തില്‍ പ്രതീകാത്മകമായി ഉദ്ഘാടനം ചെയ്തു.

ബുധനാഴ്ച നടന്ന പരിപാടിയില്‍ സിറ്റി ജില്ലാപ്രസിഡന്റ് കെ.പി. പ്രകാശ്ബാബുവാണ് ബി.ജെ.പി. പ്രവര്‍ത്തകരെയും കൂട്ടി ബുധനാഴ്ച വൈകീട്ട് കെട്ടിടം ഉദ്ഘാടനംചെയ്തത്. മന്ത്, ഡങ്കി പോലെയുള്ള രോഗ പരിശോധനയ്ക്കുള്ള കേന്ദ്രഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച യൂണിറ്റ് കേന്ദ്രമന്ത്രിമാരെയോ എം.പി.മാ രെയോ ക്ഷണിക്കാതെ ആരോഗ്യമന്ത്രി ഏകപക്ഷീയമായി ഉദ്ഘാടനംചെയ്യുന്നതില്‍ പ്രതിഷേധിച്ചായിരുന്നു നടപടി. കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള 2.17 കോടിരൂപ ചെലവിട്ട് നിര്‍മ്മിച്ച കെട്ടിടമാണ് ഇതെന്നും കേരളസര്‍ക്കാരിന്റെ ഒരു രൂപ പോലും ഇതിനായി ചെലവഴിക്കപ്പെട്ടിട്ടില്ലെന്നും പ്രകാശ് ബാബു പറഞ്ഞു.

മുമ്പ് ദേശീയപാതയുടെ രാമനാട്ടുകര-വെങ്ങളം റീച്ച് പ്രധാനമന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത ദിവസം തന്നെ, പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് റോഡ്‌ഷോ നടത്തി സമാന്തര ഉദ്ഘാടനം നിര്‍വഹിച്ചിരുന്നു. ആ സംഭവത്തിനുള്ള പ്രതിഷേധം കൂടിയാണ് ഇപ്പോഴത്തെ ഈ സമാന്തര ഉദ്ഘാടനമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങിലേക്ക് മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും ക്ഷണിച്ചിരുന്നിട്ടും മുഖ്യമന്ത്രിയും മന്ത്രിമാരും പരിപാടി ബഹിഷ്‌ക്കരിച്ചെന്നും പ്രകാശ്ബാബു ചൂണ്ടിക്കാട്ടി.

Ads by Google
Thursday 12 Mar 2026 01.31 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google