Sunday, March 15, 2026 Last Updated 26 Min 17 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 12 Mar 2026 12.41 PM

ജി സുധാകരന്‍ പാര്‍ട്ടി വിട്ടു സ്വതന്ത്രനാകും ; മത്സരിച്ചാല്‍ അരുണ്‍കുമാറിനെ എതിരാളിയാക്കിയേക്കും?

uploads/news/2026/03/829812/arunkumar.jpg

ആലപ്പുഴ: അമ്പലപ്പുഴയില്‍ ജി.സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാല്‍ വി എസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍കുമാറിനെ എല്‍ഡിഎഫ് ഇറക്കിയേക്കുമെന്ന് സൂചന. സിറ്റിംഗ് എംഎല്‍എമാര്‍ മത്സരിക്കട്ടെ എന്നാണ് പാര്‍ട്ടിയുടെ നിലവിലെ തീരുമാനമെങ്കിലും സുധാകരന്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചാല്‍ എച്ച് സലാമിന്റെ കാര്യത്തില്‍ പുനരാലോചനയുണ്ടാകും.

ജി.സുധാകരന്‍ ഇന്ന് രാവിലെ പാര്‍ട്ടി വിട്ടിരുന്നു. ഇന്ന് രാവിലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ജി സുധാകരന് പിന്തുണ കൊടുക്കുന്ന കാര്യത്തില്‍ യുഡിഎഫിലും ആലോചനകള്‍ നടത്തുകയാണ്. ഇക്കാര്യം കോണ്‍ഗ്രസും യുഡിഎഫും ആലോചിച്ച് ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കുമെന്ന് യുഡിഎഫ് നേതൃത്വവും വ്യക്തമാക്കി.

അരുണ്‍കുമാറുമായി പാര്‍ട്ടി ഇക്കാര്യത്തില്‍ സംസാരിക്കും.സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വന്നാല്‍ പിന്തുണയ്ക്കാന്‍ തയ്യാറായി നില്‍ക്കുകയാണ് യുഡിഎഫും. സുധാകരന്‍ എത്തുന്നത് കണക്കാക്കി യുഡിഎഫ് അമ്പലപ്പുഴയിലെ സീറ്റ് ഒഴിച്ചിട്ടിരിക്കുകയാണ്. സുധാകരന്‍ പാര്‍ട്ടി വിട്ടുവന്നാല്‍ പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് ആലപ്പുഴ കോണ്‍ഗ്രസ് ജില്ലാഘടകവും വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസവും ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ സുധാകരന്റെ വീട്ടിലെത്തിയിരുന്നു. ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ അടക്കമുള്ളവര്‍ അവസാനവട്ട അനുനയശ്രമത്തിനാണ് നേതാക്കള്‍ സുധാകരന്റെ വീട്ടിലെത്തിയെങ്കിലും ഗുണമുണ്ടായില്ല. അതേസമയം അമ്പലപ്പുഴയില്‍ താന്‍ മത്സരിക്കണമോ എന്ന കാര്യത്തിലുള്ള തീരുമാനം പാര്‍ട്ടിയെടുക്കുമെന്നാണ് അരുണ്‍കുമാറിന്റെ പ്രതികരണം.

അമ്പലപ്പുഴയില്‍ ജി സുധാകരന്‍ പൊതുസ്വതന്ത്രനായി മത്സരിച്ചാല്‍ പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് കെ പി സി സി വൈസ് പ്രസിഡന്റ് എ എ ഷുക്കൂറും വ്യക്തമാക്കി. അമ്പലപ്പുഴ തനിക്ക് മത്സരിക്കാന്‍ താല്പര്യമുള്ള മണ്ഡലം ആയിരുന്നു. ജി സുധാകരന്‍ അവിടെ പൊതുസ്വതന്ത്രനായി മത്സരിച്ചാല്‍ അദ്ദേഹത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ മുന്‍ നിരയില്‍ ഉണ്ടാകുമെന്നും എ എ ഷുക്കൂര്‍ പറഞ്ഞത്.

Ads by Google
Thursday 12 Mar 2026 12.41 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google