Sunday, March 15, 2026 Last Updated 12 Min 30 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 12 Mar 2026 09.15 AM

ഭൂമിതട്ടിപ്പ് കേസില്‍ കുടുക്കാന്‍ ശ്രമം നടത്തുന്നു ; കടകംപള്ളിയെ കുരുക്കി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പരാതി

uploads/news/2026/03/829739/unnikrishnan-and-kadakam-pa.jpg

കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ മൂന്‍ ദേവസ്വം മന്ത്രിയും സിപിഐഎം നേതാവുമായ കടകംപള്ളി സുരേന്ദ്രനെതിരേ രൂക്ഷ ആരോപണവുമായി കേസിലെ ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍പോറ്റി. തന്നെ ഭൂമിതട്ടിപ്പ് കേസില്‍ കുടുക്കാന്‍ ശ്രമം നടത്തുകയാണെന്നും പ്രതിഭയെന്ന സ്ത്രീ തനിക്കെതിരേ ഭൂമി തട്ടിപ്പ് പരാതി നല്‍കിയതിന് പിന്നില്‍ കടകംപള്ളി സുരേന്ദ്രനാണെന്നുമാണ് ആരോപണം. ഇരുവരും തമ്മില്‍ സാമ്പത്തീക ഇടപാട് നടന്നിട്ടുണ്ടോ എന്ന കാര്യത്തില്‍ എസ്‌ഐടി പരിശോധന നടക്കുമ്പോഴാണ് ആരോപണം.

കഴക്കൂട്ടത്തുള്ള തന്റെ ഭൂമി പോറ്റി തട്ടിയെടുത്തുവെന്നാരോപിച്ച പ്രതിഭയെന്ന സ്ത്രീ ഡിജിപിക്ക് പരാതി നല്‍കിയ പരാതിക്കെതിരേയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി കടകംപള്ളിക്കെതിരേയൂം പരാതി നല്‍കിയത്. ചില സാമ്പത്തിക ഇടപാടുകള്‍ക്ക് കടകംപള്ളി നിര്‍ദ്ദേശിച്ചതിന്റേയും ഇടനില നിന്നതിന്റേയും കാര്യങ്ങള്‍ പോറ്റി ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. പ്രതിഭയെന്ന സ്ത്രീക്ക് പണം കൊടുത്ത് സഹായിക്കണമെന്ന് കടകംപള്ളി പറഞ്ഞിരുന്നതായും ഈ പരാതിക്ക് പിന്നില്‍ കടകംപള്ളിയുടെ ഗൂഢാലോചനയെന്നാണ് പോറ്റിയുടെ പ്രധാന ആരോപണം.

പ്രതിഭയുടെ ഭൂമി താന്‍ വില കൊടുത്തു വാങ്ങിയതാണ്. ഇതിന് ശേഷം ഇതേ ഭൂമിയില്‍ സ്‌കൂള്‍ നടത്താന്‍ അനുമതി നല്‍കുകയും ചെയ്തു. എന്നാല്‍ വാടക മുടങ്ങിയതോടെ ഭൂമി മറ്റൊരാള്‍ക്ക് മറിച്ചു വിറ്റിരുന്നു. സാമ്പത്തികമായ തകര്‍ന്ന പ്രതിഭക്കു വേണ്ടി കടകംപള്ളി മധ്യസ്ഥനായി തുമ്പ പോലീസ്‌സ്റ്റേഷനില്‍ വച്ച് ഉള്‍പ്പെടെ ചര്‍ച്ചകള്‍ നടന്നതായും പരാതിയില്‍ പറയുന്നു. പ്രതിഭയെ സാമ്പത്തികമായി സഹായിക്കാന്‍ തന്നോട് കടകംപള്ളി ആവശ്യപ്പെട്ടെങ്കിലും സഹായിച്ചില്ലെന്നും പോറ്റി പറയുന്നു. എസ്‌ഐടി ചോദ്യം ചെയ്തതിന് പിന്നാലെ സ്വര്‍ണകൊള്ള കേസിലെ വിവാദങ്ങളില്‍ നിന്നും തലയൂരാനും തന്നെ ജയിലടക്കാനുമാണ് കടകംപള്ളി ശ്രമിക്കുന്നതെന്നും ആരോപിക്കുന്നു.

സ്വര്‍ണ കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും കടകംപള്ളി സുരേന്ദ്രനും തമ്മില്‍ സാമ്പത്തിക ഇടപാടുകളുണ്ടോ, അവര്‍ തമ്മിലുള്ള ബന്ധമെന്തായിരുന്നു തുടങ്ങിയ അന്വേഷണവും എസ്‌ഐടി നടത്തുന്നുണ്ട്. സ്വര്‍ണകൊള്ളയില്‍ ആരോപണ നിഴലില്‍ നില്‍ക്കുന്ന കടകംപള്ളിയെ എസ്‌ഐടി നേരത്തേ വിശദമായി ചോദ്യം ചെയ്തിരുന്നു. എന്നാല്‍ അന്വേഷണം എങ്ങും എത്തിയില്ല. ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ കഴിഞ്ഞദിവസമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം കിട്ടിയത്.

Ads by Google
Thursday 12 Mar 2026 09.15 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google